View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂടാര കൂട്ടിൽ തേങ്ങും [D] ...

ചിത്രംസുന്ദരകില്ലാഡി (1998)
ചലച്ചിത്ര സംവിധാനംമുരളി കൃഷ്‌ണൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on October 16, 2010

കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ..
ആകാശം തേടും നീലക്കുയിലേ
കൂരിരുളിൽ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ..ചൊല്ലൂ
ഈ നെഞ്ചിൻ താളം മറന്നോ..കുയിലേ
കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ..
ആകാശം തേടും നീലക്കുയിലേ..

പുലരികൾ വീണ്ടും വിരിയുന്നേരം
ഞാനോ..നീയോ.. ആരറിഞ്ഞു?
വിട പറയാനെൻ വിധിയാണെങ്കിൽ
പോകാം മൂകം ഞാനിനിയും
കുയിലേ..പൂങ്കുയിലേ..
ജീവിതം വീണ്ടും നീ തേടുന്നുവെങ്കിൽ
ഒരു മുറ നീയെന്നെയറിയുന്നുവെങ്കിൽ
പാടാനിന്നും താമസമെന്തേ കുയിലേ..കുയിലേ..
കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ..
ആകാശം തേടും നീലക്കുയിലേ..

കതിരുകൾ കൊയ്യാനറിയില്ലെന്നാൽ
ഈണം മൂളും രാക്കുയിൽ നീ
അതിനിടെ എന്നോ മിഴിനീരായ് നിൻ
രാഗം താനം പല്ലവികൾ
കനവേ.. എൻ നിനവേ..
തേടുക വീണ്ടും നീയാനന്ദരാഗം
അതിലനുരാഗങ്ങൾ ലയമാകുമെങ്കിൽ
ഓരോ നാളും മാനസം മാമ്പൂവണിയും..കുയിലേ.
(..കൂടാരക്കൂട്ടിൽ....)


 

----------------------------------

Added by Kalyani on October 16, 2010

Koodaarakkoottil thengum kuyile
aakaasham thedum neelakkuyile
koorirulil swantham shruthi chikayum kuyile
neeyenthe eenam maranno ..cholluu
ee nenchin thaalam maranno ..kuyile..
koodaarakkoottil thengum kuyile
aakaasham thedum neelakkuyile..

pularikal veendum viriyum neram
njaano..neeyo..aararinju..
vida parayaanen vidhiyaanenkil
pokaam mookam njaaniniyum
kuyile..poonkuyile...
jeevitham veendum nee thedunnuvenkil
oru mura neeyenneyariyunnuvenkil
paadaaninnum thaamasamenthe kuyile..kuyile
koodaarakkoottil thengum kuyile
aakaasham thedum neelakkuyile..

kathirukal koyyaanariyillennaal
eenam moolum raakkuyil nee
athinide enno mizhineeraay nin
raagam thaanam pallavikal
kanave...en ninave
theduka veendum neeyaananda raagam
athilanuraagangal layamaakumenkil
ooro naalum maanasam maampoovaniyum..kuyile..

(...koodaarakkoottil..)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാതം പുലരുമ്പം (ഭൂമി പ്രപഞ്ചങ്ങള്‍)
ആലാപനം : കെ എസ്‌ ചിത്ര, ഗോപി സുന്ദര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
മനസ്സില്‍ വളര്‍ന്നു
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
പഞ്ചമുടിപ്പുഴ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
നാടൊടി തെയ്യവും
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കൂടാര കൂട്ടിൽ തേങ്ങും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കൂടാര കൂട്ടിൽ തേങ്ങും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
മാതം പുലരുമ്പം [Pathos]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
മാതം പുലരുമ്പം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌, രെജു ജോസഫ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
തീം സോംഗ്
ആലാപനം :   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍