View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രിലില്ലി പൂവിൻ ...

ചിത്രംശോഭനം (1997)
ചലച്ചിത്ര സംവിധാനംകെ എസ് ശിവചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംസുജാത മോഹന്‍, മനോ

വരികള്‍

Added by madhavabhadran on December 11, 2011
 
രാത്രിലില്ലിപ്പൂവിന്‍ ചുണ്ടില്‍ മുത്താം
രാഗലോലം ഈണം മൂളിപ്പാടാം
പൂത്തിറങ്ങും പൊന്‍കിനാക്കള്‍ പങ്കുവെക്കാന്‍ പോകാം
‌ഉയിരിനുള്ളില്‍ മിന്നിമായും മണ്‍ചിരാകായു് മാറാം
ഓ...
(രാത്രിലില്ലിപ്പൂവിന്‍ )

കണ്ണാടിക്കവിളോരം നാണം കാണുമ്പോള്‍
മിന്നാരപ്പുഴയോരം നിന്‍ നാദം കേള്‍ക്കുമ്പോള്‍
സിന്ദൂരച്ചിറകിന്മേല്‍ ഞാന്‍ പൊങ്ങിപ്പായുമ്പോള്‍
മന്ദാരക്കുട നീര്‍ത്തും ഹോ മായാസ്വപ്നങ്ങള്‍
തീരങ്ങള്‍ തേടാം
മഞ്ഞില്‍കൂട്ടും കൂടാരം പൂകാം ഹോ
(രാത്രിലില്ലിപ്പൂവിന്‍ )

മാമ്പൂവിന്‍ മധുതേടും എന്‍കുഞ്ഞിക്കുയിലേ വാ
മറ്റാരും നുകരാതെന്‍ തേന്‍മുന്തിരിമുത്തം താ‌
വിണ്ണാറ്റിന്‍ കരനീളേ വാ നീന്തി നടക്കുമ്പോള്‍
നിന്നുള്ളിലിടനീര്‍ത്തും പൊന്നിന്‍ പൂമ്പൊടി തേടാല്ലോ
പീലിത്തൂവല്‍ പൊന്നൂഞ്ഞാലുണ്ടോ
ഞാവല്‍ കമ്പില്‍ കൂടേറും പ്രാവേ ഹോ
(രാത്രിലില്ലിപ്പൂവിന്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മിണി പൊന്നമ്മിണി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മാറിലെ മണ്‍കുടിലില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തിങ്കള്‍ തേരിറങ്ങി
ആലാപനം : ബിജു നാരായണന്‍, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌