View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീര്‍മഴയുടെ മര്‍മരം ...

ചിത്രംവണ്‍ വേ ടിക്കറ്റ് (2008)
ചലച്ചിത്ര സംവിധാനംവിപിൻ പ്രഭാകർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരാഹുല്‍ രാജ്‌
ആലാപനംരാഹുല്‍ രാജ്‌, ശ്രീനിവാസ്

വരികള്‍

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

നീ മഴയുടെ മര്‍മ്മരം
പൂ മിഴിയിലെ നീര്‍ക്കണം
വേർപിരിയുകയല്ലയോ
കാർമുകിലിലെ സൂര്യനായ്...
ഇതേ സന്ധ്യയും ഈ ഇളം തെന്നലും..(നീ...)
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
പറയാത്തൊരീ മറുവാക്കിലേക്കറിയാതെ
നാം ചായവേ....
വെയിലേല്‍ക്കവേ ഇതള്‍ നൊന്തുവോ
കവിളോരമെന്നും സഖീ...
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ...

നീ തിരഞ്ഞ കാല്പാടും
ഞാന്‍ മറന്ന പൂപ്പാട്ടും
ഏതു തീരമാവാം ദൂരെ കൊണ്ടുപോയ്
നീ മെനഞ്ഞ രാക്കൂടും
കൂടൊഴിഞ്ഞ കണ്ണീരും
ഏതു കാറ്റിലാവാം താഴെ വീണുപോയ്‌..
എന്റെ മാത്രമാവാന്‍ എന്തു മോഹമെന്നോ..
മാഞ്ഞുപോകുമേതോ മഞ്ഞു പൈതലേ
പിരിയാതിതാ....
പിരിയാതിതാ നിമിഷങ്ങളായ്
ഒരു വാക്കു മിണ്ടീല്ല നീ...
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ...

വെണ്ണിലാവു് നിന്നുള്ളില്‍
വേനലിന്റെ നാളം പോല്‍
ഏതു മൌന ഗാനം മീട്ടിയോര്‍മ്മയില്‍
സാന്ത്വനങ്ങളില്ലാതെ...
സാഗരം വിതുമ്പുമ്പോള്‍
ഏതു ജന്മമാവാം തേങ്ങി സന്ധ്യയില്‍
പെയ്തു തോര്‍ന്ന പാട്ടില്‍ രാഗമെന്നപോലെ
നേര്‍ത്തു നേര്‍ത്തു പോകും മേഘമല്ലികേ...
ഒരു തൂവലായ്.....
ഒരു തൂവലായ് തഴുകുന്നൊരെന്‍
പ്രണയം അറിഞ്ഞീല...നീ...
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ...
(നീ മഴയുടെ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്‍ ഖല്‍ബിലുള്ളൊരു
ആലാപനം : വിധു പ്രതാപ്‌   |   രചന : കാവ്യ മാധവന്‍   |   സംഗീതം : അരുണ്‍-അനൂപ്
ആറ്റം ബോംബ്‌
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, സാം ശിവ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാഹുല്‍ രാജ്‌
മുഹിയുദ്ദീന്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സന്തോഷ്‌ കേശവ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാഹുല്‍ രാജ്‌
തീം മ്യുസിക്‌
ആലാപനം : ഗായത്രി സുരേഷ്, രാഹുല്‍ രാജ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാഹുല്‍ രാജ്‌
എന്‍ ഖല്‍ബിലുള്ളൊരു [Hip Hop Remix]
ആലാപനം : വിധു പ്രതാപ്‌   |   രചന : കാവ്യ മാധവന്‍   |   സംഗീതം : രാഹുല്‍ രാജ്‌