പൂനിലാവിന് തൂവല്‍ ...
ചിത്രം | കടല്‍ക്കാക്കകള്‍ (1978) |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on February 21, 2011 പൂനിലാവിന് തൂവല്‍ നിരത്തി നീല മേഘം താലമുയര്‍ത്തി കായലോളം കോടി ഞൊറിഞ്ഞു ഭൂമിപ്പെണ്ണിന് പ്രായമറിഞ്ഞു (പൂനിലാവിന് ) അഴിമുഖ വാതിലിലൂടെ.... അഴിമുഖ വാതിലിലൂടെ ഒരു കുളിര് കാറ്റൊഴുകുമ്പോള്‍ കരകളില്‍ തേനല പോലെ കുരവകള്‍ തൂകുവതാരോ തൂകുവതാരോ...... (പൂനിലാവിന് ) മിഴികളില്‍ പൂ വിരിയുമ്പോള്‍ മിഴികളില്‍ പൂ വിരിയുമ്പോള്‍ നിഴലുകള്‍ മയ്യെഴുതുമ്പോള് നിറകതിര്‍ മാലകളേകും അഴകുകള്‍ ഞാനറിയുന്നു ഞാനറിയുന്നു...... (പൂനിലാവിന് ) ---------------------------------- Added by Susie on February 21, 2011 poonilaavin thooval nirathi neela megham thaalamuyarthi kaayalolam kodi njorinju bhoomippennin praayamarinju (poonilaavin) azhimukha vaathililoode azhimukha vaathililoode oru kulir kaattozhukumbol karakalil thenala pole kuravakal thookuvathaaro thookuvathaaro (poonilaavin) mizhikalil poo viriyumbol mizhikalil poo viriyumbol nizhalukal mayyezhuthumbol nirakathir maalakalekum azhakukal njaanariyunnu njaanariyunnu (poonilaavin) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാവൊരു
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- താഴേക്കടവില്
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഒരേ ഒരേ ഒരു തീരം
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍