View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാമൂട്ടിൽ ബീരാന്റെ [കൊമ്പൻ മീശക്കാരൻ] ...

ചിത്രംഇത്തിക്കരപ്പക്കി (1980)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംഅമ്പിളി, ലതിക, സീറോ ബാബു

വരികള്‍

Added by devi pillai on January 26, 2011

ആ........
മാമൂട്ടില്‍ ബീരാന്റെ ഖല്‍ബില്
കൊള്ളിമീന്‍ വിരിയിച്ച പഞ്ചാര പാലുറുമ്പേ
അന്‍പതിലേറെ വയസ്സു ചെന്നെങ്കിലും
അന്‍പുള്ള കരളാണ് തേന്‍ കുഴമ്പേ
ആ.....

കൊമ്പന്‍ മീശക്കാരന്‍ വമ്പന്‍ പണക്കാരന്‍
സുന്ദരന്‍പൂമാരന്‍
നിന്നെ മണിയറയില് ബിളിക്കണ് പെണ്ണെ
പരിഭവമെന്തേ കള്ള നാണമിതെന്തേ?
പൊന്നും പണവും പൊരുളും പെരുത്തുണ്ട്
പെണ്ണുങ്ങളേറെയുണ്ട് ഒണ്ട് പെണ്ണുങ്ങളേറെയുണ്ട്
പുള്ളകളെത്തറയുണ്ടെന്നറികില്ല പുള്ളിക്കു കൂസലില്ല
അതു പുള്ളിക്കു കൂസലില്ല ഒട്ടും
ഉള്ളില്‍ പ്രയാസമില്ലാ.. ഹോയ്
കൊമ്പന്‍ മീശക്കാരന്‍ .........

ആ..........
സ്വര്‍ണ്ണക്കുടുക്കിട്ട സില്‍ക്കിന്റെ കുപ്പായം
അതില്‍ അന്‍പറും അത്തറും അക്കയും കട്ടായം
തുര്‍ക്കിത്തൊപ്പിയില്‍ പട്ടുറുമാലിന്‍ കെട്ടും
സുബര്‍ക്കത്തിലും റബ്ബേ ഇതുപോലില്ലൊരു വേഷം
ആ........

അരമനയിലും അണിയറയിലും അംഗനമാരുണ്ട്
പിന്നെ അടിമകളുണ്ട്
നിക്കാഹു കൊള്ളലും തലാക്കു ചൊല്ലലും
ഒക്കെ തമാശാണേ മൂപ്പര്‍ക്കൊക്കെ തമാശാണേ
അതൊരുച്ചപ്പിരാന്താണേ...

ആ..........
ബദറുള്‍ മുനീറിന്റെ പുന്നാര പൊന്നുമോന്‍
ഖമറുന്നീസമാരെ പോറ്റുന്ന സുന്ദരന്‍
പറവൂരുണ്ടൊരു പെണ്ണ്, ചാത്തന്നൂരില്‍ ഇനിയൊന്ന്
പാരിപ്പള്ളിയില്‍ പടച്ചോനേ
നിക്കാഹ് പതിനൊന്ന്! എത്തറ? പതിനൊന്ന്!
എന്റെ ബദരീങ്ങളേ....!

ആ.........

മക്കത്തുപോകാനും ഹാജിയാരാകാനും
നിക്കാഹു തീരാതെ നേരം കിട്ടാതിരിപ്പാണേ
സക്കാത്തു നല്‍കണംസുല്‍ത്താനാണ് അത്
കിട്ടാത്ത പെണ്ണില്ലാ പൂതി മുട്ടാത്തോരാരുമില്ലാ
കേട്ടു മുട്ടാത്തോരാരുമില്ലാ- ഹോയ്
കൊമ്പന്‍ മീശക്കാരന്‍ .........


----------------------------------

Added by devi pillai on January 26, 2011

aa...........
maamoottil beeraante khalbilu
kollimeen viriyicha panchaara paalurumbe
anpathilere vayassu chennenkilum
anpulla karalaanu then kuzhambe..
aa........

komban meeshakkaaran vamban panakkaaran
sundaran poomaaran
ninne maniyarayilu vilikkanupenne paribhavamenthe
kalla naanamithenthe?
ponnum panavum porulum peruthondu
pennungalereyundu ondu pennungalereyundu
pullakaletharayundennarikilla pullikku koosalilla
athu pullikku koosalilla ottum
ullil prayaasamilla- hoy

aa.........
swarnnakkudukkitta silkkinte kuppaayam
athil anparum atharum akkayum kattaayam
thurukki thoppiyil patturumaalin kettum
subarkkathilum rabbe ithupolilloru vesham
aa.........

aramanayilum aniyarayilum anganamaarundu
pinne adimakalundu
nikkahu kollalum thalaakku chollalum
okke thamaashaane moopparkkokke thamaashaane
athoruchappiraanthaane.....

aa..........
badarul muneerinte punanara ponnumon
khamarunneesa mare pottunna sundaran
paravoorundoru pennu chaathannooril iniyonnu
paarippalliyil padachone
nikkahu pathinonnu ethra? pathinonnu!
ente badareengale.........
aa............

makkathupokaanum haajiyaaraakaanum
nikkahu theeraathe neram kittaathirippaane
sakkaathu nalkanam sulthaananu athu
kittaatha pennilla
poothi muttaathoraanilla
kettu muttaathoraarumilla
hoy... komban meeshakkaaran


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാസപ്പടിക്കാരേ
ആലാപനം : സി ഒ ആന്റോ, ശ്രീലത നമ്പൂതിരി, സീറോ ബാബു   |   രചന : ബിച്ചു തിരുമല   |   സംഗീതം : പി എസ്‌ ദിവാകര്‍
വയനാടൻ വരമഞ്ഞൾ
ആലാപനം : പി ലീല, അമ്പിളി, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : പി എസ്‌ ദിവാകര്‍
പതിനാലാം ബെഹറിനു [കൂട്ടിലടച്ചിട്ട പൈങ്കിളി]
ആലാപനം : സീറോ ബാബു   |   രചന : ബിച്ചു തിരുമല   |   സംഗീതം : പി എസ്‌ ദിവാകര്‍
പുന്നാരപ്പൊന്നുമോന്‍
ആലാപനം : ശ്രീലത നമ്പൂതിരി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
തിങ്കള്‍ക്കല തിരുമുടിയില്‍ ചൂടും
ആലാപനം : സി ഒ ആന്റോ, ശ്രീലത നമ്പൂതിരി, സീറോ ബാബു   |   രചന : ബിച്ചു തിരുമല, കിളിമാനൂര്‍ ചെറുന്നികോയിതമ്പുരാന്‍   |   സംഗീതം : പരമ്പരാഗതം, പി എസ്‌ ദിവാകര്‍
താമരപ്പൂവനത്തിലെ
ആലാപനം : ശ്രീലത നമ്പൂതിരി, സീറോ ബാബു   |   രചന : ഇട്ടിരാരിശ മേനോന്‍, പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : പരമ്പരാഗതം, പി എസ്‌ ദിവാകര്‍