View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീ രാഗം പാടും യാമം ...

ചിത്രംമാമലകള്‍ക്കപ്പുറത്ത് (1985)
ഗാനരചനമുട്ടാര്‍ ശശികുമാര്‍
സംഗീതംആലപ്പി രംഗനാഥ്
ആലാപനംകെ ജി മാര്‍കോസ്‌, സിന്ധു ദേവി

വരികള്‍

Added by Kalyani on February 14, 2011

ശ്രീ രാഗം പാടും യാമം
പൂ ചൂടും മോഹം ദാഹം
കാളിന്ദീ തീരം തേടും..
കനല്‍പ്പൂവായി നീയും വന്നു
(ശ്രീ രാഗം...)

കണ്ണന്റെ പുല്ലാങ്കുഴല്‍പ്പാട്ടിന്‍ മേളം
എന്നില്‍ പൂവമ്പായ് വന്നു കൊള്ളുന്നേരം
ആത്മാവില്‍ ഇന്നെന്റെ ആരാധന..(കണ്ണന്റെ...)
ആരാധികേ എന്റെ നീലാംബരീ
നീ വരൂ ഭാമിനീ മോഹതീരങ്ങളില്‍
(ശ്രീ രാഗം...)

മെയ്യാകെ പൊന്നും തേനും തന്നു കുളിര്‍ച്ചെണ്ടായ്
ഞാന്‍ നിന്നില്‍ച്ചേര്‍ന്നലിഞ്ഞു മോദം
ആത്മാവില്‍ ഇന്നെന്റെ ആലാപനം..(മെയ്യാകെ...)
ആരോമലേ...ജന്മ സാഫല്യമായ്
നീ വരൂ രാധികേ...എന്റെ രോമാഞ്ചമായ്
(ശ്രീ രാഗം...)

ആലോലം കാടും മേടും പാടി
മയില്‍‌പ്പീലിപ്പൂചൂടും സ്വപ്നം തൂകി നീയും
ആപാദമായ് ഇന്നീ ആലിംഗനം (ആലോലം....)
രാഗാര്‍ദ്രയായ്‌ കൃഷ്ണസാരംഗമായ്‌
പോരു നീ...മാലിനീ..ഈ നികുഞ്ജങ്ങളില്‍
(ശ്രീ രാഗം...)


 

----------------------------------

Added by Kalyani on February 14, 2011

Sree raagam paadum yaamam
poo choodum moham daaham
kaalindee theeram thedum..
kanalppoovaayi neeyum vannu
(sree raagam...)

kannante pullaankuzhalppaattin melam
ennil poovampaay vannu kollunneram
aathmaavil innente aaraadhana..(kannante...)
aaraadhike ente neelaambaree
nee varuu bhaaminee moha theerangalil
(sree raagam...)

meyyaake ponnum thenum thannu kulirchendaay
njaan ninnilchernnalinju modam
aathmaavil innente aalaapanam..(meyyaake ...)
aaromale...janmasaaphalyamaay
nee varuu raadhike...ente romaanchamaay
(sree raagam...)

aalolam kaadum medum paadi
mayilppeelippoochoodum swapnam thooki neeyum
aapaadamaay innee aalinganam (aalolam....)
raagaardrayaay krishna saarangamaay
poru nee... maalinee..ee nikunjangalil...
(sree raagam...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റത്തു തെങ്ങോല
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഡോ സുരേഷ് മണിമല   |   സംഗീതം : ആലപ്പി രംഗനാഥ്
പൊന്മലയോരത്ത്‌
ആലാപനം : കെ ജി മാര്‍കോസ്‌, സിന്ധു ദേവി   |   രചന : ഡോ സുരേഷ് മണിമല   |   സംഗീതം : ആലപ്പി രംഗനാഥ്