View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലർക്കിളി തളിർക്കിളി ...

ചിത്രംചെങ്കടല്‍ (1999)
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...
മഴക്കുളിർ നിറഞ്ഞിടും
മയിൽപ്പീലി പൊൻപൂ ചൂടാേമാ...

ഈ കൂട്ടിൽ നീ വാ.....
പൊൻതൂവൽ നീ ചെന്തേനല്ലി
വെൺമേഘങ്ങൾ ചൂടും നേരം
എൻ മനസ്സാകെ നീ പൂക്കുമോ ...

ആ ...മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...

മേലാകെ ഈറൻ പൂമാനത്തെന്നൽ
പൂമാനത്തിൻ മഴവില്ലു തീർക്കേ
താരുണ്യം താഴമ്പൂ ലാവണ്യത്തിൻ
പൂമാടങ്ങൾ ഇഴപാകും നേരം
രാഗാർദ്രമെൻ മോഹങ്ങളിൽ
രാക്കൂടുകൾ തീർക്കാൻ വരൂ....
മെയ്യാകെ പൂരേഖ ചാർത്താൻ പോരൂ ...

ആ ...മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...

ഹേമന്ത രാവിൻറെ പൊൻപൂവുകൾ
രോമാഞ്ചത്തിൻ കണിനാളം തീർക്കേ
പൂവേലസ്സാടുന്ന താളങ്ങളിൽ
പൊൻവീണകൾ ശ്രുതിപാടും രാവിൽ
ഹേമാംഗിയെൻ ദാഹങ്ങളിൽ
പൂവമ്പുകൾ എയ്യാൻ വരൂ....
മേലാകെ നാണപ്പൂ ചൂടാൻ പോരൂ ...

ആ ...മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...
മഴക്കുളിർ നിറഞ്ഞിടും
മയിൽപ്പീലി പൊൻപൂ ചൂടാേമാ...

ഈ കൂട്ടിൽ നീ വാ.....
പൊൻതൂവൽ നീ ചെന്തേനല്ലി
വെൺമേഘങ്ങൾ ചൂടും നേരം
എൻ മനസ്സാകെ നീ പൂക്കുമോ ...

മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിഴക്കുദിക്കണ
ആലാപനം : ഐ എൽ ജോസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നിലാവിൻ ഗീതം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പൂവാനമേ നീ വാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌