View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poovaaname Nee Vaa ...

MovieChenkadal (1999)
LyricsBharanikkavu Sivakumar
MusicSP Venkitesh
SingersKS Chithra

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പൂവാനമേ ....നീ വാ ..ചാരേ ...
കുളിരോളം ചിറകാർക്കും ശ്രീരാഗമായ്

കല്ലും പൂചൂടുമീ അരുവിയിൽ പൂമേഘം
മുഖം നോക്കുമീ വേളയിൽ
കല്ലും പൂചൂടുമീ അരുവിയിൽ പൂമേഘം
മുഖം നോക്കുമീ വേളയിൽ
പൂക്കൈതയാടും നീർച്ചോല നീളെ
പൂത്താലി തീർക്കും പൂർണ്ണിമാ രാവിൽ
ഇതൾപ്പൂവു തേടും ഇളമാനു പോലേ
പൂവാനമേ ....
പൂമദമെന്നിലെന്നെന്നും കണിത്തൂവലായ് നീട്ടാൻ
ചിരിപ്പൂവു നീ താ ...കുളിർത്തേനുമായി
നിറത്താലി ചാർത്തീടുമോ ?
ഉള്ളിൽ തേരോടുമെൻ കനവുകൾ പൂചൂടും
മദം പെയ്യുമീ വേളയിൽ ....

രാവിൻറെ കുളിരാട ഞൊറിയോടെ തളിർനെയ്യുമീ
രാഗത്തിൻ ചിരിമൂടും ഇതളോടെ അണിയിക്കുമോ
നിറം ചൂടും മോഹങ്ങളിൽ
നിഴൽപ്പൂവു നീ ചൂടി വാ ...
ഓ .. ഋതുപ്പക്ഷി പാടുന്നൊരാ
മദപ്പാട്ടു നീ പാടിവാ ...
തെങ്ങിളം പൂവിൻ പൂക്കുലത്താളം
മണിക്കാറ്റിലാടും മുളപ്പാട്ടുമായി വാ
പൂവാനമേ ...
പൂമദമെന്നിലെന്നെന്നും കണിത്തൂവലായ് നീട്ടാൻ
ചിരിപ്പൂവു നീ താ ...കുളിർത്തേനുമായി
നിറത്താലി ചാർത്തീടുമോ ?
ഉള്ളിൽ തേരോടുമെൻ കനവുകൾ പൂചൂടും
മദം പെയ്യുമീ വേളയിൽ ....

പൂവിൻറെ പനിനീരു നുരയുന്ന പുളകങ്ങൾ നീ
വേനൽ കുളിരൂറും സിരതോറും വിരിയിക്കുമോ
പഴംപാട്ടിൻ ഈണങ്ങളിൽ
പകൽ സ്വപ്നം നീ കണ്ടുവോ ...
ഓ ...പ്രിയദേവൻ തേടുന്നൊരെൻ
രതിരാഗം നീ മൂളിയോ
പൂരാട രാവിൽ പൂർണ്ണിമ പോലെ
മണിച്ചെപ്പിനുള്ളിൽ കുളിർചന്ദനം താ ...
പൂവാനമേ ...
പൂമദമെന്നിലെന്നെന്നും കണിത്തൂവലായ് നീട്ടാൻ
ചിരിപ്പൂവു നീ താ ...കുളിർത്തേനുമായി
നിറത്താലി ചാർത്തീടുമോ ?
ഉള്ളിൽ തേരോടുമെൻ കനവുകൾ പൂചൂടും
മദം പെയ്യുമീ വേളയിൽ ....
കല്ലും പൂചൂടുമീ അരുവിയിൽ പൂമേഘം
മുഖം നോക്കുമീ വേളയിൽ
പൂക്കൈതയാടും നീർച്ചോല നീളെ
പൂത്താലി തീർക്കും പൂർണ്ണിമാ രാവിൽ
ഇതൾപ്പൂവു തേടും ഇളമാനു പോലേ
പൂവാനമേ ....


Other Songs in this movie

Kezhakkudikkana
Singer : IL Jose   |   Lyrics : Bharanikkavu Sivakumar   |   Music : SP Venkitesh
Malarkkili Thalirkkili
Singer : KS Chithra   |   Lyrics : Bharanikkavu Sivakumar   |   Music : SP Venkitesh
Nilaavin Geetham
Singer : KJ Yesudas, KS Chithra   |   Lyrics : Bharanikkavu Sivakumar   |   Music : SP Venkitesh