View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Malarkkili Thalirkkili ...

MovieChenkadal (1999)
LyricsBharanikkavu Sivakumar
MusicSP Venkitesh
SingersKS Chithra

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...
മഴക്കുളിർ നിറഞ്ഞിടും
മയിൽപ്പീലി പൊൻപൂ ചൂടാേമാ...

ഈ കൂട്ടിൽ നീ വാ.....
പൊൻതൂവൽ നീ ചെന്തേനല്ലി
വെൺമേഘങ്ങൾ ചൂടും നേരം
എൻ മനസ്സാകെ നീ പൂക്കുമോ ...

ആ ...മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...

മേലാകെ ഈറൻ പൂമാനത്തെന്നൽ
പൂമാനത്തിൻ മഴവില്ലു തീർക്കേ
താരുണ്യം താഴമ്പൂ ലാവണ്യത്തിൻ
പൂമാടങ്ങൾ ഇഴപാകും നേരം
രാഗാർദ്രമെൻ മോഹങ്ങളിൽ
രാക്കൂടുകൾ തീർക്കാൻ വരൂ....
മെയ്യാകെ പൂരേഖ ചാർത്താൻ പോരൂ ...

ആ ...മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...

ഹേമന്ത രാവിൻറെ പൊൻപൂവുകൾ
രോമാഞ്ചത്തിൻ കണിനാളം തീർക്കേ
പൂവേലസ്സാടുന്ന താളങ്ങളിൽ
പൊൻവീണകൾ ശ്രുതിപാടും രാവിൽ
ഹേമാംഗിയെൻ ദാഹങ്ങളിൽ
പൂവമ്പുകൾ എയ്യാൻ വരൂ....
മേലാകെ നാണപ്പൂ ചൂടാൻ പോരൂ ...

ആ ...മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...
മഴക്കുളിർ നിറഞ്ഞിടും
മയിൽപ്പീലി പൊൻപൂ ചൂടാേമാ...

ഈ കൂട്ടിൽ നീ വാ.....
പൊൻതൂവൽ നീ ചെന്തേനല്ലി
വെൺമേഘങ്ങൾ ചൂടും നേരം
എൻ മനസ്സാകെ നീ പൂക്കുമോ ...

മലർക്കിളീ....തളിർക്കിളീ
മണിത്തൂവൽ പൂ നീ ചാർത്താമോ ...


Other Songs in this movie

Kezhakkudikkana
Singer : IL Jose   |   Lyrics : Bharanikkavu Sivakumar   |   Music : SP Venkitesh
Nilaavin Geetham
Singer : KJ Yesudas, KS Chithra   |   Lyrics : Bharanikkavu Sivakumar   |   Music : SP Venkitesh
Poovaaname Nee Vaa
Singer : KS Chithra   |   Lyrics : Bharanikkavu Sivakumar   |   Music : SP Venkitesh