View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നും തേരിലെന്നും ...

ചിത്രംഈണം മറന്ന കാറ്റ് (1989)
ചലച്ചിത്ര സംവിധാനംതോമസ് ഈശോ
ഗാനരചനബിച്ചു തിരുമല
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Ralaraj

Added by maathachan@gmail.com on September 5, 2008

പൊന്നും തേരിലെന്നും പുലരും കാലമേ
ഇളമാന്‍ കിടാങ്ങള്‍ മെയ്യും (2)
ഹൃദയം നീ കണ്ടുവോ?

മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍
ഇതള്‍ വീശി മെല്ലെ വിടരാന്‍ (2)
ഇനിയെന്തേ താമസം ?

കാതില്‍ ചെല്ലത്തെന്നല്‍
ഏതൊ ചൊല്ലുന്നേരം
കന്നിയോമല്‍ കവിളായിരം
തുമ്പി തുള്ളുന്നു
നയനനീരില്‍ പുലരിനാണം
കിരണമെയ്യുന്നു
(പൊന്നും തേരിലെന്നും...)

കനവുകളില്‍ അഴകേറും
ആകാശ മന്തിരങ്ങള്‍ (കനവുകളില്‍..)
നിഴല്‍ വീഴും പിഞ്ചുമനസ്സില്‍
അഭിലാഷ മേടകള്‍ നിലയില്ലാ കോട്ടകള്‍

മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍
ഇതള്‍ വീശി മെല്ലെ വിടരാന്‍
ഇനിയെന്തേ താമസം ?
(പൊന്നും തേരിലെന്നും...)
വരികള്‍ ചേര്‍ത്തത്: Ralaraj

ഊഹൂം ഊഹൂഹും ഉഹുഹൂം ഊഹുഹും
ഊഊഊമ് ...മ് ...മ് .....മ് ...മ് ..
പൊന്നും തേരിലെന്നും പുലരും കാലമേ
ഇളമാന്‍ കിടാങ്ങള്‍ മേയും
ഇളമാന്‍ കിടാങ്ങള്‍ മേയും
ഹൃദയം നീ കണ്ടുവോ ...?
മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍
ഇതള്‍ വീശി മെല്ലെ വിടരാന്‍
ഇതള്‍ വീശി മെല്ലെ വിടരാന്‍
ഇനിയെന്തേ താമസം ...?

കാതില്‍ ചെല്ലത്തെന്നല്‍
ഏതോ ചൊല്ലുന്നേരം
കന്നിയോമല്‍ കവിളിലായിരം
തുമ്പി തുള്ളുന്നു
കാതില്‍ ചെല്ലത്തെന്നല്‍
ഏതോ ചൊല്ലുന്നേരം
കന്നിയോമല്‍ കവിളിലായിരം
തുമ്പി തുള്ളുന്നു
നയനനീരില്‍ പുലരിനാളം
കിരണമെയ്യുന്നു
പൊന്നും തേരിലെന്നും പുലരും കാലമേ
ആ ...ആ ...ആ ...

ആ ...ആ ...ആ ....
കനവുകളില്‍ അഴകേറും
ആകാശ മ ന്ദിരങ്ങള്‍
കനവുകളില്‍ അഴകേറും
ആകാശ മ ന്ദിരങ്ങള്‍
നിഴല്‍ വീഴും
നിഴല്‍ വീഴും പിഞ്ചുമനസ്സില്‍
അഭിലാഷ മേടകള്‍ നിലയില്ലാ കോട്ടകള്‍
മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍
ഇതള്‍ വീശി മെല്ലെ വിടരാന്‍
ഇനിയെന്തേ താമസം ?
പൊന്നും തേരിലെന്നും പുലരും കാലമേ
ഊഹൂം ഊഹൂഹും ഉഹുഹൂം ഊഹുഹും ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈണം മറന്ന കാറ്റേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര
പൊന്നും തേരിലെന്നും
ആലാപനം : ആര്‍ ഉഷ   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര