View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദമെന്ന കാമുകന്‍ ...

ചിത്രംവിധി പറയുന്ന ദിവസം (1989)
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by devi pillai on March 2, 2010
aadamenna kaamukan houwayenna kaamuki
aadyamannu kandu mizhimunakal kondu
chathivithachu saathaan kaniyavar bhujichu
sringaara saandramaam chumbanangalaal
onnaayi avaronnaayi annonnaayi

panineerupeyyunna raavil
pavizhaadharangal kothichu
maadakamaam roopam maadakamaam naadam
maadakamaam gandham manniluthirnnu
aadyathe unni pirannu


anuraaganjaavalppazhangal
avaniyilengum ninnaadi
snehamenna sathyam mohamenna pushpam
daahamenna pakshi
vannunirannu aadyathe dukhamananju

----------------------------------

Added by devi pillai on March 2, 2010
ആദമെന്ന കാമുകന്‍ ഹവ്വയെന്ന കാമുകി
ആദ്യമന്നു കണ്ടു മിഴിമുനകള്‍ കൊണ്ടു
ചതിവിതച്ചു സാത്താന്‍ കനിയവര്‍ ഭുജിച്ചു
ശൃംഗാര സാന്ദ്രമാം ചുംബനങ്ങളാല്‍
ഒന്നായി അവരൊന്നായി അന്നൊന്നായി

പനിനീരുപെയ്യുന്ന രാവില്‍
പവിഴാധരങ്ങള്‍ കൊതിച്ചു
മാദകമാം രൂപം മാദകമാം നാദം
മാദകമാം ഗന്ധം മണ്ണിലുതിര്‍ന്നു
ആദ്യത്തെ ഉണ്ണിപിറന്നു

അനുരാഗഞാവല്‍പ്പഴങ്ങള്‍
അവനിയിലെങ്ങും നിന്നാടി
സ്നേഹമെന്ന സത്യം മോഹമെന്ന പുഷ്പം
ദാഹമെന്ന പക്ഷി
വന്നുനിരന്നു ആദ്യത്തെ ദുഃഖമകന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നിന്‍ പൂക്കള്‍ തെന്നലിലാടി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍