View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊന്നപ്പൂ ...

ചിത്രംകനകച്ചിലങ്ക (1990)
ഗാനരചനഎം ഗോപി
സംഗീതംവിപിൻ മോഹൻ
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കൊന്നപ്പൂ ചൂടുന്ന കിന്നാരം ചൊല്ലുന്ന
സുന്ദരിപ്പെൺകിടാവേ
കളിയല്ല ത്രിശ്ശൂരെ പൂരമല്ലേ
ഇന്നാ മേളവും കേട്ടിടണ്ടേ
കുടമാറ്റം കണ്ടിടണ്ടേ (കൊന്നപ്പൂ)

എന്തിനു നിന്റെയീ പരിഭവങ്ങൾ
കൂടെ വന്നീടുവാൻ മടിച്ചിടുന്നു (എന്തിനു)
വർഷത്തിലൊന്നേയീ പൂരമുള്ളൂ
പെണ്ണേ നിന്റെയീ മുൻ കോപം കഷ്ടമല്ലേ (വർഷത്തിൽ)(കൊന്നപ്പൂ)

കസവോലുന്നൊരു പുടവ ചാർത്തി
അരികിൽ ഇന്നാ മേളം കേട്ടു നിന്നാൽ (കസവ്)
പകലകലുമ്പോൾ ഞാൻ മറ്റാരും കാണാതെ
കവിളത്ത് മധുരത്തിലുമ്മ തരാം (പകൽ)(കൊന്നപ്പൂ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതു പൂവില്‍
ആലാപനം : ഉണ്ണി മേനോന്‍   |   രചന : എം ഗോപി   |   സംഗീതം : വിപിൻ മോഹൻ
ഒരു യുഗ സന്ധ്യ
ആലാപനം : കെ ബി സുജാത   |   രചന : എം ഗോപി   |   സംഗീതം : വിപിൻ മോഹൻ