

Mazhavilkkudanna ...
Movie | Sukhavaasam (1996) |
Movie Director | PK Radhakrishnan |
Lyrics | PK Gopi |
Music | NP Prabhakaran |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 8, 2011 മഴവിൽക്കുടന്ന മിഴിയിൽ ചൊരിഞ്ഞോരഴകിൻ തുഷാരമലരേ (2) ചുണ്ടിൽ തേനൂറുന്നു ചങ്കിൽ തീ പാറുന്നു മങ്കപ്പൂവമ്പെയ്തു വരുമോ ഒരായിരം പൂ ചൂടി നിന്നെ കാണാനായ് ഞാനാകാശത്തേരിൽ വന്നു (മഴവിൽക്കുടന്ന....) കള്ളിപ്പെണ്ണേ നിന്റെ മെയ്യഴകിൻ പീലിയെല്ലാം മെല്ലെ വിടർന്നു വൃന്ദാവനത്തിലെ പുല്ലാങ്കുഴൽ വിളി മധുമഴ പെയ്യുമീ രജനിയിതാ (2) കുളിരിൽ ചാഞ്ചാടും ഈ കദളിപ്പൂമേട്ടിൽ ഒരുമിച്ചൊന്നാകാം ഈ കറുകപ്പുൽക്കൂട്ടിൽ നിന്റെ സ്വന്തം ഈ വസന്തം പൂക്കും രാവ് (മഴവിൽക്കുടന്ന....) അല്ലിപ്പൂവേ നിന്റെ പൊന്നിതളിൻ കാതിലല്ലോ വന്നു വിളിച്ചു പൂവംകുരുന്നിന്റെ പുന്നാര പാൽചിരി കളമൊഴി പകരുമീ പുളിനമിതാ (2) തിരയിൽ നീരാടാമീ തെളിനീർ പൊയ്കകളിൽ ഒരുമിച്ചൊന്നാകാമീ പവിഴക്കുമിളകളിൽ എന്റെ സ്വന്തമീ വസന്തം പൂക്കും രാവ് (മഴവിൽക്കുടന്ന....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 8, 2011 Mazhavilkkudanna mizhiyil chorinjorazhakin thushaara malare (2) Chundil thenoorunnu chankil thee paarunnu Mankappoovampeythu varumo Oraayiram poo choodi ninne kaanaanaay Njaanaakaashatheril vannu (mazhavil kudanna....) Kallippenne ninte meyyazhakin peeliyellaam melle vidarnnu Vrindaavanathile pullaankuzhal vili madhumazha peyyumee rajaniyithaa Kuliril chaanchaadum ee kadalippoomettil Orumichonnaakaam ee karuka pulkkoottil Ninte swantham ee vasantham pookkum raavu (mazhavil kudanna....) Allippoove ninte ponnithalin kaathilallo vannu vilichu Poovaamkurunninte punnaara paalchiri kalamozhi pakarumee pulinamithaa Thirayil neeraadaam ee thelineer poykakalil Orumichonnaakaamee pavizhakkumilakalil Ente swanthamee vasantham pookkum raavu (mazhavil kudanna....) |
Other Songs in this movie
- Manaykkale kilimarachottil
- Singer : Sujatha Mohan | Lyrics : PK Gopi | Music : NP Prabhakaran
- Bankaara Bankaara
- Singer : Mohan Sithara, Chorus, Sony Sai | Lyrics : Bharanikkavu Sivakumar | Music : Mohan Sithara
- Pazhaya Thudiyum
- Singer : MG Sreekumar | Lyrics : K Jayakumar | Music : NP Prabhakaran
- Oru kodi Pookkal
- Singer : Ashokan | Lyrics : K Jayakumar | Music : NP Prabhakaran