View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഴയ തുടിയും ...

ചിത്രംസുഖവാസം (1996)
ചലച്ചിത്ര സംവിധാനംപി കെ രാധാകൃഷ്ണന്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംഎന്‍ പി പ്രഭാകരന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on August 8, 2011
 
പഴയ തുടിയും കുടവുമായൊരു പാണനാര്
പടികൾ തോറും പാടിയെത്തണ പാണനാര്
മടി നിറച്ചേ പോ പുന്നെല്ലിൻ മണി കൊറിച്ചേ പോ
കിളി പറഞ്ഞേ അകലെ നിന്നൊരു പൂവിളിച്ചെത്തം
(പഴയ തുടിയും...)

എന്തേ പൂങ്കിണ്ണം കൊട്ടാത്തൂ നീ
ഏറനാട്ടിലെ പുള്ളോത്തീ
എന്തേ പൂങ്കുഴൽ ഊതാത്തൂ നീ
വള്ളുവനാട്ടിലെ പൂങ്കാറ്റേ
കള്ളിയങ്കാട്ടിലെ വള്ളിക്കുടിലിലെ ആവണി വന്നീലേ
അക്കരക്കുന്നിലെ അന്തിവിളക്കിലും നെയ്ത്തിരി കത്തീലേ
(പഴയ തുടിയും...)

എന്തേ തിന്തക്കം തുള്ളാത്തൂ നീ
വേലക്കാവിലെ പൂത്തുമ്പീ
എന്തേ ചെന്തുടി കൊട്ടാത്തൂ നീ
നേർച്ചക്കാവടി പൊൻവില്ലിൽ
മുല്ലത്തറയിലെ വെള്ളിത്തളികയിൽ കുങ്കുമം കൂട്ടിയില്ലേ
മുത്തശ്ശിയമ്മക്ക് കുഞ്ഞിക്കിടാങ്ങള് മുത്തം നൽകിയില്ലേ
(പഴയ തുടിയും...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on August 8, 2011
 
pazhaya thudiyum kudavumaayoru paananaaru
Padikal thorum paadiyethana paananaaru
Madi nirache po punnellin mani koriche po
Kili paranje akale ninnoru poovilichetham
(Pazhaya thudiyum..)

Enthe poonkinnam kottaathoo nee
Eranatatile pullothee
Enthe poonkuzhal oothaathoo nee
valluvanaattile poonkaatte
Kalliyankaattile vallikkudilile aavani vanneele
Akkarakkunnile anthivilakkilum neythiri katheele
(Pazhaya thudiyum..)

Enthe thinthakkam thullaathoo nee
Velakkaavile poothumbee
Enthe chenthudi kottaathoo nee
Nerchakkaavadi ponvillil
Mullatharayile vellithalikayil kunkumam koottiyille
Muthasshiyammakku kunjikkidaangalu mutham nalkiyille
(pazhaya thudiyum..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനയ്ക്കലെ കിളിമരച്ചോട്ടില്‍
ആലാപനം : സുജാത മോഹന്‍   |   രചന : പി കെ ഗോപി   |   സംഗീതം : എന്‍ പി പ്രഭാകരന്‍
ബങ്കാര ബങ്കാര
ആലാപനം : മോഹന്‍ സിതാര, കോറസ്‌, സോണി സായ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : മോഹന്‍ സിതാര
മഴവില്‍ക്കുടന്ന
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : പി കെ ഗോപി   |   സംഗീതം : എന്‍ പി പ്രഭാകരന്‍
ഒരു കോടി പൂക്കൾ
ആലാപനം : അശോകന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : എന്‍ പി പ്രഭാകരന്‍