കവിത കൊണ്ടു നിൻ കണ്ണീരൊപ്പുവാൻ ...
ചിത്രം | നീലക്കണ്ണുകള് (1974) |
ചലച്ചിത്ര സംവിധാനം | മധു |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | ചന്ദ്രഭാനു |
വരികള്‍
Lyrics submitted by: Sreedevi Pillai O....O...O..... Kavitha kondu nin kannuneeroppuvaan kazhivezhaathavanaanu njaanenkilum kadamizhikalil neelamalaroli kavitha neythidum nin kanmunakalil urukiyoorunna novin nanavukal oru nimishamonnummavechoppuvaan madhuramaamoru snehaardrageethathin mrudulamaamoru thoovaala thunnuvaan muraliyil chundamarthukayaanente karalile snehagaayakan sodaree malamakale parayoo nin kankalil aliyukayo bhuvanavum vaanavum narunilaavaniraavinte neelima viriyumaa mizhippookkalil kandu njaan thalirilakalaal thaalamuyarthi nal- thirkal neettumee theyilakkaadukal nivare vaaripputhachoraa neelima viriyumaa mizhippookkalil kandu njaan azhakilaayiram kaanthaarippoothezhum akaleyaa neelavaanin nilangalil aliyumindraneelaabhakal nin mizhi malariloorithudippathu kandu njaan malamakale parayoo nin kankalil aliyukayo bhuvanavum vaanavum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ...ഓ...ഓ.... കവിത കൊണ്ടു നിൻ കണ്ണുനീരൊപ്പുവാൻ കഴിവെഴാത്തവനാണു ഞാനെങ്കിലും കടമിഴികളിൽ നീലമലരൊളി കവിത നെയ്തിടും നിൻ കണ്മുനകളിൽ ഉരുകിയൂറുന്ന നോവിൻ നനവുകൾ ഒരു നിമിഷമൊന്നുമ്മവെച്ചൊപ്പുവാൻ മധുരമാമൊരു സ്നേഹാർദ്രഗീതത്തിൻ മൃദുലമാമൊരു തൂവാല തുന്നുവാൻ മുരളിയിൽ ചുണ്ടമർത്തുകയാണെന്റെ കരളിലെ സ്നേഹഗായകൻ സോദരീ മലമകളേ പറയൂ നിൻ കൺകളിൽ അലിയുകയോ ഭുവനവും വാനവും നറുനിലാവണിരാവിന്റെ നീലിമ വിരിയുമാ മിഴിപ്പൂക്കളിൽ കണ്ടു ഞാൻ തളിരിലകളാൽ താലമുയർത്തി നൽ- തിരികൾ നീട്ടുമീ തേയിലക്കാടുകൾ നിവരെ വാരിപ്പുതച്ചൊരാ നീലിമ വിരിയുമാ മിഴിപ്പൂക്കളിൽ കണ്ടു ഞാൻ അഴകിലായിരം കാന്താരിപ്പൂത്തെഴും അകലെയാ നീലവാനിൻ നിലങ്ങളിൽ അലിയുമിന്ദ്രനീലാഭകൾ നിൻ മിഴി മലരിലൂറിത്തുടിപ്പതു കണ്ടു ഞാൻ മലമകളേ പറയൂ നിൻ കൺകളിൽ അലിയുകയോ ഭുവനവും വാനവും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുറ്റാലം കുളിരരുവി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മയൂരനർത്തനമാടി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വിപ്ലവം ജയിക്കട്ടെ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അല്ലിമലർ കിളിമകളേ
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കല്ലോലിനീ വന കല്ലോലിനി
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ