View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പതിയെ വന്ന ...

ചിത്രംചെമ്പട (2008)
ചലച്ചിത്ര സംവിധാനംറോബിന്‍ തിരുമല
ഗാനരചനപ്രകാശ് മാരാര്‍
സംഗീതംറോബിന്‍ തിരുമല
ആലാപനംസിസിലി, സതീഷ്‌ ബാബു

വരികള്‍

Added by Ganga on January 18, 2012

പതിയെവന്ന മുകിലിന്റെ പടി കടന്ന പുലര്‍കാലം
കനവു കണ്ട കുയിലിന്റെ പാട്ടുവീണ പുഴയോരം
കരൾക്കുമ്പിളില്‍ പൂന്തേന്‍ തുളുമ്പും
സ്നേഹതീരമേ..എന്‍ ഹരിതതീരമേ....
(പതിയെവന്ന മുകിലിന്റെ....)

മാരിവില്ലിന്‍ നൂലുകൊണ്ടു് നെയ്തതാണീ പൂപ്പാടം
കന്നിമണ്ണില്‍ കനവെറിഞ്ഞ കാഴ്ചയാണീ മലയോരം
വഴിയരികില്‍ കളിപറയും കരിമലയുടെ കൌമാരം
മിഴിമുനകള്‍ മൊഴിപകരും പ്രണയമണിക്കിന്നാരം
കാട്ടുമുളം ചില്ലകളില്‍ കാറ്റു തീര്‍ത്ത മര്‍മ്മരവും
കേട്ടുണര്‍ന്നുവോ....ഹരിതതീരമേ....എന്‍ പ്രണയതീരമേ....
(പതിയെവന്ന മുകിലിന്റെ....)

കാവ്യഭാവം കാത്തു വെച്ച സ്വപ്നമാണീ താഴ്വാരം
സൂര്യരാഗം ചായമേകും ചിത്രമാണീ സായാഹ്നം
പൂങ്കവിളിൽ പൂവാലന്‍ തുമ്പിക്കൊരു പായാരം
സിന്ദൂരക്കുറിയണിയും സന്ധ്യയ്ക്കൊരു പുതുനാണം
കാട്ടുചോലച്ചില്ലലയില്‍ മുഖം നോക്കും വെണ്ണിലവേ
നീയറിഞ്ഞുവോ..ഹരിതദേവിയെ...ഗ്രാമദേവിയെ.....
(പതിയെവന്ന മുകിലിന്റെ....)

‌ 

----------------------------------

Added by Ganga on January 18, 2012

Pathiye vanna mukilinte padi kadanna pularkaalam
kanavu kanda kuyilinte paattuveena puzhayoram
karalkkumpilil poonthen thulumpum
sneha theerame..en haritha theerame....
(pathiye vanna mukilinte....)

maarivillin noolukondu neythathaanee pooppaadam
kanni mannil kanaverinja kaazhchayaanee malayoram
vazhiyarikil kali parayum karimalayude kaumaaram
mizhi munakal mozhi pakarum pranaya manikkinnaaram
kaattu mulam chillakalil kaattu theertha marmmaravum
kettunarnnuvo....haritha theerame....en pranaya theerame..
(pathiye vanna mukilinte....)

kaavya bhaavam kaathu vecha swapnamaanee thaazhvaaram
soorya raagam chaayamekum chithramaanee saayaahnam
poonkavilil poovaalan thumpikkoru paayaaram
sindoorakkuriyaniyum sandhyakkoru puthu naanam
kaattu cholachillalayil mukham nokkum vennilave
neeyarinjuvo..haritha deviye...graama deviye...
(pathiye vanna mukilinte....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ പ്രണയത്തിന്‍ (യുഗ്മഗാനം)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, നജിം അര്‍ഷാദ്‌   |   രചന : റോബിന്‍ തിരുമല   |   സംഗീതം : റോബിന്‍ തിരുമല
കല്ലുരുക്കിപ്പൂ
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : റോബിന്‍ തിരുമല
രാവിന്‍ വിരല്‍ തുമ്പില്‍
ആലാപനം : നജിം അര്‍ഷാദ്‌, സ്മിത നിഷാന്ത്‌   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : റോബിന്‍ തിരുമല
തുമ്പേ തുമ്പേ
ആലാപനം : അഫ്‌സല്‍, പ്രദീപ്‌ പള്ളുരുത്തി   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : റോബിന്‍ തിരുമല
മൊഹബത്തിന്‍ കടലിലേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഡോ എം കെ മുനീർ   |   രചന : ഫിറോസ് തിക്കൊടി   |   സംഗീതം : റോബിന്‍ തിരുമല
ഒരു പാട്ടായി
ആലാപനം : അരുൺ, പ്രീത കണ്ണൻ   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : റോബിന്‍ തിരുമല
മേലേ ഏതോ ഒരു മിന്നാമിന്നി
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : റോബിന്‍ തിരുമല
രാവിന്‍ വിരല്‍ത്തുമ്പില്‍ [F]
ആലാപനം : സ്മിത നിഷാന്ത്‌   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : റോബിന്‍ തിരുമല
എന്റെ പ്രണയത്തില്‍
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : റോബിന്‍ തിരുമല   |   സംഗീതം : റോബിന്‍ തിരുമല