View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manjakkilikale Kunjikkilikale [F] ...

MovieHitlist (1996)
Movie DirectorSasi Mohan
LyricsGireesh Puthenchery
MusicJerry Amaldev
SingersChorus, Daleema

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on December 13, 2010

മഞ്ഞക്കിളികളേ കുഞ്ഞിക്കിളികളേ വന്ദനം ചൊല്ലാമോ (2)
സൂര്യനെ കാക്കുന്ന നാടിന്റെ മക്കളെ പാടിയുണർത്താമോ
പാടിയുണർത്താമോ
(മഞ്ഞക്കിളികളേ..)

മാളികയേറുന്ന രാജാധിരാജന്മാരട്ടഹസിക്കുന്നു
ഭൂമിയിൽ സ്വർഗ്ഗങ്ങൾ തീർത്തു മദിച്ചവർ താണ്ഡവമാടുന്നു
കോഴപ്പണം പറ്റിയമ്മയെ വിൽക്കുന്നു നാടു ഭരിക്കുന്നു
വർഷങ്ങളിൽ രക്തസാക്ഷികളെ തീർത്തു പ്രസ്ഥാനമൂട്ടുന്നു
ആമര കോമര കോലങ്ങളായ് നമ്മളോ ദാനങ്ങളേകുന്നു
സമ്മതിദാനങ്ങളേകുന്നു പിന്നെയും പിന്നോട്ടു നാം
(മഞ്ഞക്കിളികളേ..)

യാതനയേറ്റുന്ന ദേവാദിദേവന്മാർ ആർത്തു രസിക്കുന്നു
മാനവ മാനസം ആലയമാക്കി തകർത്തു മദിക്കുന്നു
വർഗ്ഗവിഷം തേച്ച് ജാതി കളിക്കുന്നു നാടു നശിക്കുന്നു
വേഷങ്ങളിൽ കത്തി ഭാവം പകർന്നിവർ ലോകം മുടിക്കുന്നു
കാതര മാനസ ചഞ്ചലമായ് ജീവിതം കാണിക്കയേകുന്നു
ദുർവിധി കാണിക്കയാകുന്നു പിന്നെയും പിന്നോട്ടു നാം
(മഞ്ഞക്കിളികളേ..)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 13, 2010

Manjakkilikale kunjikkilikale vandanam chollaamo
sooryane kaakkunna naadinte makkale paadiyunarthaamo
paadiyunarthaamo
(manjakkilikale..)

Maalikayerunna raajadhiraajanmaarattahasikkunnu
bhoomiyil swarggangal theerthu madichavar thaandavamaadunnu
kozhappanam pattiyammaye vilkkunnu naadu bharikkunnu
varshangalil rakthasaakshikale theerthu prasthaanamoottunnu
aamara komara kolangalaay nammalo daanangalekunnu
sammathidaanangalekunnu pinneyum pinnottu naam
(Manjakkilikale...)

Yaathanayettunna devaadidevanmaar aarthu rasikkunnu
maanavamaanasam aalayamaakki thakarthu madikkunnu
varggavisham thechu jaathi kalikkunnu naadu nashikkunnu
veshangalil kathi bhaavam pakarnnivar lokam mudikkunnu
kaathara maanasa chanchalamaay jeevitham kaanikkayekunnu
durvidhi kaanikkayaakunnu pinneyum pinnottu naam
(manjakkilikale...)



Other Songs in this movie

Vayanaadan Mettil
Singer : KS Chithra, Biju Narayanan   |   Lyrics : Gireesh Puthenchery   |   Music : Jerry Amaldev
Aadimadhyaanthangal
Singer : Unni Menon   |   Lyrics : Gireesh Puthenchery   |   Music : Jerry Amaldev
Manjakkilikale Kunjikkilikale [M]
Singer : KJ Yesudas, Chorus   |   Lyrics : Gireesh Puthenchery   |   Music : Jerry Amaldev
Enthee Naanam Chollaamo
Singer : Biju Narayanan, KG Markose, Sunanda   |   Lyrics : Gireesh Puthenchery   |   Music : Jerry Amaldev
Aashrayamekaname
Singer : P Jayachandran   |   Lyrics : MR Jose   |   Music : Jerry Amaldev