View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനകച്ചിലങ്ക (M) ...

ചിത്രംകുബേരന്‍ (2002)
ചലച്ചിത്ര സംവിധാനംസുന്ദർദാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kanakachilanka konchi kunungikkunungi thanchi
karalilunarum thaalam......
pavizhappalunku panthal azhakinaruma pandal
orungi vilikkum neram....(kanakachilanka....)
oru kurumpanum kurumpikkum veli
pon kunumani kurunnila thaali..(oru kurumpanum...)
ee mangalangal vara manthramaay
ee oorukoodaloru punyamaay..(ee mangalangal....)
paadaam...kaveree........
sankrama yaamam poliyaaraay........
(kanakachilanka....)

kummiyodakkuru kuzhal venam
theru koothu paattu venam
naanamode oru nadamaadum mayilinte peeli venam
ninte kunju kudiloram ponkani manju deepa nira eriyenam(2)
kanavile kalyaana naal.....
oru maarivilppoo vala vaangenam
mothirangal palathaniyenam....
enne maathramoru swarnna manchalil varavelkkaan poranam....
(kanakachilanka....)

chaanjulanja pakaloonjaalil
oru chillu koodu venam...
thulliyodumila maankunjin cheru pulli mele venam
kaathil melleyoru perothaan..kulirpeythirangumoru kaaveri(2)
manassile madhumaasa naal.....
oru raakkurunnu mazha nanayenam..
maaru chutti udalaliyenam...
oru raakkurunnu mazha nanayenam..
maaru chutti udalaliyenam...
enne maathramoru vennilaavupol viralthumpilelkkanam
(kanakachilanka....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കനകച്ചിലങ്ക കൊഞ്ചിക്കുണുങ്ങിക്കുണുങ്ങിത്തഞ്ചി
കരളിലുണരും താളം......
പവിഴപ്പളുങ്കുപന്തൽ അഴകിനരുമപ്പന്തൽ
ഒരുങ്ങിവിളിക്കും നേരം....(കനകച്ചിലങ്ക....)
ഒരു കുറുമ്പനും കുറുമ്പിക്കും വേളി
പൊന്‍ കുനുമണിക്കുരുന്നിലത്താലി..(ഒരു കുറുമ്പനും...)
ഈ മംഗളങ്ങള്‍ വരമന്ത്രമായ്
ഈ ഊരുകൂടലൊരു പുണ്യമായ്..(ഈ മംഗളങ്ങള്‍....)
പാടാം...കാവേരീ........
സംക്രമയാമം പൊലിയാറായ്........
(കനകച്ചിലങ്ക.......)

കുമ്മിയോടക്കുറുകുഴല്‍ വേണം
തെരുക്കൂത്തുപാട്ടു വേണം
നാണമോടെ ഒരു നടമാടും മയിലിന്റെ പീലി വേണം
നിന്റെകുഞ്ഞുകുടിലോരം പൊൻകണിമഞ്ഞുദീപനിരയെരിയേണം(2)
കനവിലെ കല്യാണനാള്‍ .....
ഒരു മാരിവില്ലുവള വാങ്ങേണം
മോതിരങ്ങള്‍ പലതണിയേണം....
എന്നെമാത്രമൊരുസ്വര്‍ണ്ണമഞ്ചലില്‍ വരവേല്‍ക്കാന്‍ പോരണം....
(കനകച്ചിലങ്ക.......)

ചാഞ്ഞുലഞ്ഞ പകലൂഞ്ഞാലില്‍
ഒരു ചില്ലുകൂടു വേണം...
തുള്ളിയോടുമിളമാന്‍കുഞ്ഞിന്‍ ചെറുപുള്ളി മേലെ വേണം
കാതില്‍ മെല്ലെയൊരു പേരോതാന്‍ ..കുളിര്‍പെയ്തിറങ്ങുമൊരു കാവേരി(2)
മനസ്സിലെ മധുമാസനാള്‍.....
ഒരു രാക്കുരുന്നുമഴ നനയേണം..
മാറു ചുറ്റി ഉടലലിയേണം...
ഒരു രാക്കുരുന്നുമഴ നനയേണം....
മാറു ചുറ്റി ഉടലലിയേണം....
എന്നെമാത്രമൊരുവെണ്ണിലാവുപോൽ വിരൽത്തുമ്പിലേല്‍ക്കണം
(കനകച്ചിലങ്ക.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകച്ചിലങ്ക
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഒരു മഴപ്പക്ഷി പാടുന്നു
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, മോഹന്‍ സിതാര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മണിമുകിലേ
ആലാപനം : സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
കന്നിവസന്തം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
കന്നിവസന്തം (D)
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര