View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ പുഴയുടെ ...

ചിത്രംചക്രം (2001)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

doore...puzhayude paattaay....

doore puzhayude paattaay...O...
ninne njaan kaathu ninnu
kaanaan kanavinu koottaay...O...
ninne njaan thedi vannu
oru pullaankuzhalaay oru janmam muzhuvan
oru pullaankuzhalaay oru janmam muzhuvan
ariyaathen nenchil shruthiyittole
(doore)

munnil nilkkave minni maayum
manju maine
aadyam kanda naal ithra maathram
ishtamaayo
ethra naal ingane ente munnil
nokkikkothippichu vannu nilkkum
ethra naal ingane ente munnil
nokkikkothippichu vannu nilkkum
chandana naazhiyil chinthiya muthupol
nin chiri maathramaanennum ormmayil....
(doore)

venal poykayil peythirangum
vennilaave
oro yaathrayum nee thulumbum
mazhayiloode
ethranaal ingane enteyullil
chakkarathennalaay neeyolikkum
ethranaal ingane enteyullil
chakkara thennalaay neeyolikkum
maamara thanalilum marathaka kanavilum
nin nizhal maathramaanennum omale.....
(doore)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ദൂരെ ...പുഴയുടെ പാട്ടായ് ....

ദൂരെ പുഴയുടെ പാട്ടായ് ...ഓ ...
നിന്നെ ഞാന്‍ കാത്തു നിന്നു
കാണാന്‍ കനവിന് കൂട്ടായ് ...ഓ ...
നിന്നെ ഞാന്‍ തേടി വന്നു
ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍
ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍
അറിയാതെന്‍ നെഞ്ചില്‍ ശ്രുതിയിട്ടോളേ
(ദൂരെ)

മുന്നില്‍ നില്‍ക്കവേ മിന്നി മായും മഞ്ഞു മൈനേ
ആദ്യം കണ്ട നാള്‍ ഇത്ര മാത്രം ഇഷ്ടമായോ
എത്ര നാള്‍ ഇങ്ങനെ എന്റെ മുന്നില്‍
നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും
എത്ര നാള്‍ ഇങ്ങനെ എന്റെ മുന്നില്‍
നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും
ചന്ദന നാഴിയില്‍ ചിന്തിയ മുത്തുപോല്‍
നിന്‍ ചിരി മാത്രമാണെന്നും ഓര്‍മ്മയില്‍ ....
(ദൂരെ)

വേനല്‍ പൊയ്കയില്‍ പെയ്തിറങ്ങും വെണ്ണിലാവേ
ഓരോ യാത്രയും നീ തുളുമ്പും മഴയിലൂടെ
എത്രനാള്‍ ഇങ്ങനെ എന്റെയുള്ളില്‍
ചക്കരത്തെന്നലായ് നീയൊളിക്കും
എത്രനാള്‍ ഇങ്ങനെ എന്റെയുള്ളില്‍
ചക്കരത്തെന്നലായ് നീയൊളിക്കും
മാമരത്തണലിലും മരതകക്കനവിലും
നിന്‍ നിഴല്‍ മാത്രമാണെന്നും ഓമലേ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൂത്തുക്കുടി ചന്തയിലെ
ആലാപനം : കെ ജെ യേശുദാസ്, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
വട്ടച്ചെലവിന്നു
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മണ്ണിലും വിണ്ണിലും
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പാതി മായും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പാതി മായും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍