View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇത്രമേൽ ആർദ്രമാം ...

ചിത്രംഒരിടത്തൊരു പുഴയുണ്ട് (2008)
ചലച്ചിത്ര സംവിധാനംകലവൂര്‍ രവികുമാര്‍
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംമുഹമ്മദ്‌ ഷക്കീല്‍
ആലാപനംമുഹമ്മദ്‌ ഷക്കീല്‍, വിദ്യ കെ വിജയൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ithra mel aardramaam snehathinaay
manassethra kothichirunnu
kathunna venalil kaikkumpil
neettiyingethra naal kaathirunnu
neeyethra naal kaathirunnu
(Ithra mel..)

Pookkale pol ninnum punchirikkunnoree omalkkidaangalillaa
Poovine poothumbiye
poonilaavine snehichidunna pole
kanneerthulliyum punchirippookkalum
panku veykkunna pole
oh..oh..oh..
illa marakkuvaan melleyonnaakuvaan
ethra naal kaathirunnu
nammal ethra naal kaathirunnu

Bhoomi than nenchile kaarunyamaay vanna kannuneerthulliyallo
kaikkumpilil vannu veezhunnu
daahaneerettu vaangunnu nammal
saanthwanam polere soumyamaam vaakkinte thooval thalodal pole
sankadangalkku mel aaswaasamekuvaan ethra naal kaathirunnu
nammal ethra naal kaathirunnu
oh..oh..oh..
(Ithra mel..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇത്രമേൽ ആർദ്രമാം സ്നേഹത്തിനായ്
മനസ്സെത്ര കൊതിച്ചിരുന്നൂ
കത്തുന്ന വേനലിൽ കൈക്കുമ്പിൾ
നീട്ടിയിങ്ങെത്ര നാൾ കാത്തിരുന്നു
നീയെത്ര നാൾ കാത്തിരുന്നു
(ഇത്ര മേൽ.....)

പൂക്കളെ പോൽ നിന്നു പുഞ്ചിരിക്കുന്നൊരീ ഓമൽക്കിടാങ്ങളില്ലാ (2)
പൂവിനെ പൂത്തുമ്പിയേ (2)
പൂനിലാവിനെ സ്നേഹിച്ചിടുന്ന പോലെ
കണ്ണീർത്തുള്ളിയും പുഞ്ചിരിപ്പൂക്കളും
പങ്കു വെയ്ക്കുന്ന പോലെ
ഓ..ഓ..ഓ..
ഇല്ല മറക്കുവാൻ മെല്ലെയൊന്നാകുവാൻ
എത്ര നാൾ കാത്തിരുന്നു
നമ്മൾ എത്ര നാൾ കാത്തിരുന്നു


ഭൂമി തൻ നെഞ്ചിലെ കാരുണ്യമായ് വന്ന കണ്ണുനീർത്തുള്ളിയല്ലോ (2)
കൈക്കുമ്പിളിൽ വന്നു വീഴുന്നു (2)
ദാഹനീരേറ്റു വാങ്ങുന്നു നമ്മൾ
സാന്ത്വനം പോലേറേ സൗമ്യമാം വാക്കിന്റെ തൂവൽ തലോടൽ പോലെ
സങ്കടങ്ങൾക്കു മേൽ ആശ്വാസമേകുവാൻ എത്ര നാൾ കാത്തിരുന്നു
നമ്മൾ എത്ര നാൾ കാത്തിരുന്നു
ഓ..ഓ...ഓ...
(ഇത്ര മേൽ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിയില്ലൊരാൾക്കുമീ
ആലാപനം :   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : മുഹമ്മദ്‌ ഷക്കീല്‍