

Nirmaalyam Kanikandoru ...
Movie | Kaavyam (2009) |
Movie Director | Anish Varma |
Lyrics | Kaithapram |
Music | Kaithapram Viswanath |
Singers | Ganesh Sundaram |
Lyrics
Lyrics submitted by: Sandhya Prakash Nirmmalyam kani kandoru saaraswatha yamam ozhiyaatheyuruvittu gaayathree manthram vara naamaarchana sukrutham valampiri shamkhilo pranavaamrutha dhaara karuka than thumpilo gamgaajalabindu manassin kolaayil azhakezhuthiya kolam varavaay oru suprabhaatham(2) Vellottinnuruliyil paayasanedyam ampalapraavinum naivedya punyam nilavarayile deepam paduthiriyeriyumpol naavil manthram vruthamaanu mookam aathirakkulir raavile thiruvaathirathaliyevide thudi thudichethee mudiyil chooduvaan paathiraappoovevide arayaalinte ila kozhiyunnuvo chuduvenal kanneeraal (Nirmaalyam...) Idanenchil thamburu paazhsruthi meetti akathamma than thalir viralthumpu thengi vadakkiniyude konil irulmarayude koottil novaal kezhum oru kiliyude shaapam marakkudakkullil maranjirikkunnu kozhinja swapnangal padippuravaathil padiyil nilkkunnu kazhinja kaalangal ini illamnira puthuvallam nira uthirunnu nenmanikal (Nirmaalyam..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നിർമ്മാല്യം കണി കണ്ടൊരു സാരസ്വതയാമം ഒഴിയാതെയുരുവിട്ടു ഗായത്രീമന്ത്രം വര നാമാർച്ചന സുകൃതം വലംപിരിശംഖിലോ പ്രണവാമൃതധാര കറുക തൻ തുമ്പിലോ ഗംഗാജലബിന്ദു മനസ്സിൻ കോലായിൽ അഴകെഴുതിയ കോലം വരവായ് ഒരു സുപ്രഭാതം(2) വെള്ളോട്ടിന്നുരുളിയിൽ പായസനേദ്യം അമ്പലപ്രാവിനും നൈവേദ്യപുണ്യം നിലവറയിലെ ദീപം പടുതിരിയെരിയുമ്പോൾ നാവിൽ മന്ത്രം വൃതമാണുമൂകം ആതിരക്കുളിർ രാവിലെ തിരുവാതിരത്തളിയെവിടെ തുടിതുടിച്ചെത്തീ മുടിയിൽ ചൂടുവാൻ പാതിരാപ്പൂവെവിടെ അരയാലിന്റെ ഇല കൊഴിയുന്നുവോ ചുടുവേനൽ കണ്ണീരാൽ (നിർമ്മാല്യം....) ഇടനെഞ്ചിൽ തംബുരു പാഴ്ശ്രുതി മീട്ടി അകത്തമ്മതൻ തളിർ വിരൽത്തുമ്പു തേങ്ങി വടക്കിനിയുടെ കോണിൽ ഇരുൾമറയുടെ കൂട്ടിൽ നോവാൽ കേഴും ഒരു കിളിയുടെ ശാപം മറക്കുടയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു കൊഴിഞ്ഞ സ്വപ്നങ്ങൾ പടിപ്പുരവാതിൽ പടിയിൽ നിൽക്കുന്നു കഴിഞ്ഞ കാലങ്ങൾ ഇനി ഇല്ലംനിറ പുതുവല്ലംനിറ ഉതിരുന്നു നെന്മണികൾ (നിർമ്മാല്യം...) |
Other Songs in this movie
- Kunjunnikkavilil [F]
- Singer : Gayathri Varma | Lyrics : Kaithapram | Music : Kaithapram Viswanath
- Kunjunnikkavilil [M]
- Singer : G Venugopal | Lyrics : Kaithapram | Music : Kaithapram Viswanath
- Ponnoonjaal
- Singer : Salil Kumar | Lyrics : Kaithapram | Music : Kaithapram Viswanath
- Niram Niram
- Singer : Vijesh Gopal, Anala | Lyrics : Kaithapram | Music : Kaithapram Viswanath
- Dayavillaya
- Singer : Ajay Kumar | Lyrics : Kaithapram | Music : Kaithapram Viswanath