View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുന്നത്തെ കൊന്നയ്ക്കും ...

ചിത്രംകേരളവര്‍മ്മ പഴശ്ശിരാജ (2009)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഇളയരാജ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Kunnathe konnaykkum ponmothiram
Innetho thampuran thannepoyo
Pallakkileriyo vannu raavil
Panchamithinkalo koode vannu
Varavelkkukayayo kuravayittu kilikal vazhineele
Vari nelkkathiridaan vayalaninju oru navavadhupole
kunnathe konnaykkum ponmothiram
Innetho thampuran thannepoyo

Aare nee kanikaanuvan
aashathan thirineelumen
Paathiramani deepame mizhichimmi nilkkukayayi
Oororo thirinalavum
aa mukham kanikandapol
Charulajjayilenthino thudu varnnamayi
Aayilyamkavile maninaagathanmaarkkini
Aararo koottupoyoru paloouttu nerunnu
Thunayay varanamini udalil nagamaniyumariyaharane(2)
kunnathe konnaykkum ponmothiram
Innetho thampuran thannepoyo

Ee shankhin thiru nenjile
theerthamayoru neerkkanam
Snehasagaramedini
kanivarnnu nalkiduvaan
Ee muttathoru thaimaram
poothunilappathilaaduvaan
Mohamaarnna nilaakkili varumo ini
Kathoram chernnini kathayethadyam chollanam
Paadaatha paattukal iniyethadyam moolanam
Iniya thirumozhithan amruthu thedumariyamadhura nimisham(2)
kunnathe konnaykkum ponmothiram
Innetho thampuran thannepoyo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം
ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ
പല്ലക്കിലേറിയോ വന്നു രാവില്‍
പഞ്ചമിത്തിങ്കളോ കൂടെ വന്നു
വരവേല്‍ക്കുകയായോ കുരവയിട്ടു കിളികള്‍ വഴി നീളേ
വരിനെല്‍ക്കതിരാടാന്‍ വയലണിഞ്ഞു ഒരു നവവധു പോലെ
കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം
ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ

ആരേമീക്കണി കാണുവാന്‍
ആശതന്‍ തിരിനീളുമെന്‍
പാതിരാമണിദീപമേ മിഴിചിമ്മി നില്‍ക്കുകയായി
ഓരോരോതിരിനാളവും
ആമുഖം കണികണ്ടപോല്‍
ചാരുലജ്ജയില്‍ എന്തിനോ തുടുവര്‍ണ്ണമായി
ആയില്യംകാവിലെ മണിനാഗത്താന്മാര്‍ക്കിനി
ആരാരോ പാട്ടുമായി ഒരു പാലൂട്ടു നേരുന്നു
തുണയായി വരണമിനിയുടലില്‍നാഗമണിയും അരിയഹരനേ (2)
കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം
ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ

തീശംഖിന്‍തിരുനെഞ്ചിലെ
തീര്‍ത്ഥമയൊരുനീര്‍ക്കണം
സ്നേഹസാഗരമേദിനി
കനിവാര്‍ന്നു നല്‍കിടുവാന്‍
ഈ മുറ്റത്തൊരു തൈമരം
പൂത്തുനില്പതിലാടുവാന്‍
മോഹമാര്‍ന്ന നിലാക്കിളി വരുമോയിനി
കാതോരം ചേര്‍ന്നിനി കഥയേതാദ്യം ചൊല്ലണം
പാടാത്ത പാട്ടുകള്‍ ഇനിയേതാദ്യം മൂളണം
ഇനിയാതിരുമൊഴിതന്‍ അമൃത് തേടുമരിയ മധുര നിമിഷം (2)
കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം
ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദിയുഷസ്സന്ധ്യ
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കോറസ്‌, വിധു പ്രതാപ്‌, വിജിത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
അമ്പും കൊമ്പും
ആലാപനം : മഞ്ജരി, ഇളയരാജ, സി ജെ കുട്ടപ്പൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
ആലമണങ്കല്‍
ആലാപനം : എം ജി ശ്രീകുമാർ, അഷറഫ് തയിനേരി, എടവണ്ണ ഗഫൂര്‍, ഫൈസല്‍ എലേറ്റില്‍, കൃഷ്ണനുണ്ണി, വിധു പ്രതാപ്‌   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : ഇളയരാജ
ഓടത്തണ്ടിൽ
ആലാപനം : ചന്ദ്രശേഖർ, സംഗീത (പുതിയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
മാതംഗാ‍നന
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഇളയരാജ