View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിറകാര്‍ന്ന മൗനം ...

ചിത്രംകലണ്ടര്‍ (2009)
ചലച്ചിത്ര സംവിധാനംമഹേഷ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംകെ ജെ യേശുദാസ്, സിസിലി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by kunjubi33 & corrected by jacob.john1@gmail.com on November 21, 2010

(M) ചിറകാര്‍ന്ന മൌനം ചിരിയില്‍ ഒതുങ്ങി
മനസ്സമ്മതം നീ മിഴിയാലെ ഓതി
(F) കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍
ഒരുപാടു നാളായ് ഇതിയോനുമുണ്ടേ
(M) തിങ്കള്‍ തുളുമ്പും അഴകിന്‍ തടങ്ങളില്‍
വിരലോടിയാല്‍ നീ വിടരും കല്‍ഹാരം...
ചിറകാര്‍ന്ന മൌനം

(M) ഹൃദയം കവര്‍ന്നു അഴകുള്ള നാണം
ശാരോന്‍ കിനാവിലെ മാതളം പൂത്തു
(F) പ്രേമം പകര്‍ന്നു അഭിഷേക തൈലം
സീയോന്‍ തടങ്ങളില്‍ സൌരഭ്യമൂര്‍ന്നു
(M) എന്‍ ശ്വാസ വേഗം അളകങ്ങളാടി
അധരം കവര്‍ന്നു മാധുര്യ തീർത്ഥം..
ചിറകാര്‍ന്ന മൌനം

(M) ഫറവോന്റെ തേരില്‍ പെണ്‍കുതിരയന്ന്
ശലൊമോന്റെ ഗീതികള്‍ വാഴ്ത്തുന്നു നിന്നെ
(F) ശരപൊളി മാല്യം‍ അണിയിച്ചു മാറില്‍
അതു നിന്‍ വിരല്‍പ്പൂ നോവിച്ചു എന്നെ
(M) നിന്നില്‍ ഞാനെന്നെ പകരുന്ന നേരം
അനുരാഗ മന്നാ ഉതിരുന്നു മണ്ണില്‍..

(M) ചിറകാര്‍ന്ന മൌനം ചിരിയില്‍ ഒതുങ്ങി
മനസ്സമ്മതം നീ മിഴിയാലെ ഓതി
(F) കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍
ഒരുപാടു നാളായ് ഇതിയോനുമുണ്ടേ
(M) തിങ്കള്‍ തുളുമ്പും അഴകിന്‍ തടങ്ങളില്‍
വിരലോടിയാല്‍ നീ വിടരും കല്‍ഹാരം...


----------------------------------

Added by Susie & corrected by jacob.john1@gmail.com on November 21, 2010

(M) chirakaarnna mounam chiriyil othungi
manassammatham nee mizhiiyaale othi
(F) kalivaakku cholli karalinteyullil
orupaadu naalaay ithiyonumunde
(M) thinkal thulumbum azhakin thadangalil
viralodiyaal nee vidarum kalhaaram
chirakaarnna mounam

(M) hrudayam kavarnnu azhakulla naanam
shaaron kinaavile maathalam poothu
(F) premam pakarnnu abhisheka thailam
zion thadangalil sourabhyamoornnu
(M) en shwaasa vegam alakangalaadi
adharam kavarnnu maadhurya theertham
chirakaarnna mounam

(M) pharaonte theril penkuthirayannu
shalomonte geethikal vaazhthunnu ninne
(F) sharapoli maalyam aniyichu maaril
athu nin viralppoo novichu enne
(M) ninnil njaanenne pakarunna neram
anuraaga mannaa uthirunnu mannil

(M) chirakaarnna mounam chiriyil othungi
manassammatham nee mizhiiyaale othi
(F) kalivaakku cholli karalinteyullil
orupaadu naalaay ithiyonumunde
(M) thinkal thulumbum azhakin thadangalil
viralodiyaal nee vidarum kalhaaram..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുണരും പുതു മണം
ആലാപനം : സിസിലി, വിജയ്‌ യേശുദാസ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
ഗന്ധരാജന്‍ പൂ വിടര്‍ന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പച്ച വെള്ളം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പുണരും പുതു മണം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
ഗന്ധരാജന്‍ പൂ വിടര്‍ന്നു [സ്ത്രീ]
ആലാപനം : സുജാത മോഹന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പുണരും പുതു മണം
ആലാപനം : സിസിലി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌