View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊത്തിക്കൊത്തി ...

ചിത്രംവെള്ളത്തൂവല്‍ (2009)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010
 കൊത്തിക്കൊത്തി മുറത്തിക്കേറി
തഞ്ചിക്കൊഞ്ചി കുറുകി കൂകിപ്പോയ്
കലപില കൂട്ടി കാകളി മീട്ടി കുട്ടിക്കുരുവികൾ
ചിറകിൻ ചിതറിപ്പോയ്
കൊടിയേറ്റം കുഞ്ഞാറ്റപ്പെണ്ണിനു കൂടാൻ കൂട്ടുണ്ടോ
തിന തേടും തില്ലാനപ്രാവിനു പാടാൻ പാട്ടുണ്ടോ
പകൽ വെയിൽ നുരയിടും ഓർമ്മകൾ
പുതിയൊരു സംഗീതമായ്
തിതില്ലാന തക തില്ലാന തക
ധകമിതധിമി തകധിമിതോം (കൊത്തി..)

ആകാശത്താരാരോ അണിയാരത്താരാരോ
പച്ചില്ലമരത്തേലൂയലിലാടും ചാഞ്ചാട്ടം (2)
കണ്ണാടിയിലോളങ്ങൾ കയ്യാങ്കളിമേളങ്ങൾ
കാക്കാലപ്പുള്ളിൻ കഥ കഥകളി മേളങ്ങൾ
തിതില്ലാന തക തില്ലാന തക
ധകമിതധിമി തകധിമിതോം (കൊത്തി..)

മിന്നാരക്കൂടാരം മിഴിയോരകിന്നാരം
ഈ ചില്ലുചിലമ്പിൽ തുള്ളിനടക്കും പൂ‍ക്കാലം (2)
കാണാകണിമേഘങ്ങൾ കാവൽ കിളിനാദങ്ങൾ
പൂപ്പാട്ടിൻ പൂരങ്ങളിലടിമുടിയാടുമ്പോൾ
തിതില്ലാന തക തില്ലാന തക
ധകമിതധിമി തകധിമിതോം (കൊത്തി..)

----------------------------------

Added by Kalyani on February 3, 2011

Kotthikkothi murathikkeri
thanchikkonchi kurukikookippoy
kalapila kootti kaakali meetti kuttikkuruvikal
chirakil chitharippoy
kodiyettam kunjaattappenninu koodaan koottundo
thina thedum thillaanappraavinu paadaan paattuno
pakal veyil nurayidum ormmakal
puthiyoru sangeethamaay
thi thillaana thaka thillaana
thakadhimi thakadhimi thakadhimi thakadhimi thom...
(kotthikkothi .....)

aakaashathaaraaro aniyaarathaaraaro
pachila marathelooyalilaadum chaanchaattam(aakaasha...)
kannaadiyilolangal kayyaankali melangal
kaakkaalappullin kadha kadhakali melangal
thi thillaana thaka thillaana
thakadhimi thakadhimi thakadhimi thakadhimi thom...
(kotthikkothi .....)

minnaarakkoodaaram mizhiyorakkinnaaram
ee chillu chilampil thulli nadakkum pookkaalam (minnaara...)
kaanaa kanimeghangal kaaval kilinaadangal
pooppaattin poorangaliladimudiyaadumpol
thi thillaana thaka thillaana
thakadhimi thakadhimi thakadhimi thakadhimi thom...
(kotthikkothi .....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊട്ടാരം
ആലാപനം : മഞ്ജരി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
പാതി മാഞ്ഞ
ആലാപനം : കെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
പട്ടുടുത്ത്‌
ആലാപനം : റിമി ടോമി, ഇമാനുവൽ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍