ജന ഗണ മന ...
ചിത്രം | മൗനം (2009) |
ചലച്ചിത്ര സംവിധാനം | സുരേഷ് മച്ചാട് |
ഗാനരചന | പൊന്‍കുന്നം ദമോദരന് |
സംഗീതം | എം ഡി രാജേന്ദ്രന് |
ആലാപനം | ബിജു നാരായണന് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on August 29, 2010 ജനഗണമന പാടുമ്പോൾ ജയ ജയ രവമുയരുമ്പോൾ പെരുവഴിയെ നീങ്ങുമൊരാ ജാഥ കണ്ടോ ജാഥ കണ്ടോ അവരുടെയാ കൺകളിലാ തീപ്പന്തം കാണുവതെന്താ അവരുടെ കൈകളിലാ ചെങ്കൊടിയെന്തേ ചെങ്കൊടിയെന്തേ അവരുടെയാ വയറുകളെന്ത് അരി തരുവാൻ പറയുന്നതും അവിടെ നമുക്കൊരു നിമിഷം ചെന്നു നോക്കാം അവിടെ നമുക്കൊരു നിമിഷം ചെന്നു നോക്കാം (ജനഗണമന..) പഞ്ചാബും ബംഗാളും ഹിമവാനും കമനീയ പല്ലവിയും മഹനീയം ഭാരത ഗീതം (2) ഗംഗാനദി ഗോദാവരി യമുനാനദി വിന്ധ്യാഗിരി നല്ലതു താൻ നമ്മുടെയാ ഭാരതഗീതം കവി പാടിയ ഗാനമതിൻ പൊരുളറിയാതന്യോന്യം കലഹിക്കണമെന്നോ നാം ഭാരതഭൂവിൽ കലഹിക്കണമെന്നോ നാം ഭാരതഭൂവിൽ (ജനഗണമന..) കഥ മാറി കാറ്റിന്റെ ഗതി മാറി ഇരവിന്റെ തലകൊയ്യുന്നരിവാളായ് അമ്പിളി പൊങ്ങി (2) അടിമകളുടെ ചുടുകണ്ണീർ തീത്തുള്ളികളായ് മാറി അടിമത്തക്കാടാകെ തീപ്പൊരി പാറി തീപ്പൊരി പാറി തീപ്പൊരി പാറി മണിനാദം ഘണ ഘണ ഘണ മണിനാദം പൊങ്ങുന്നു പണിയാതെ ഉണ്ണുന്നു കല്ലഭൂമി പണിയാതെ ഉണ്ണുന്നു കല്ലഭൂമി (ജനഗണമന..) തറികൾ പിരിച്ചവിടവിടെ തുണി തുരുതുരെ നെയ്തു തരും ജനതതിയുടെ ജനഗണമന മില്ലുകളെഴുതും (2) ഇരുകാലി മാടുകളായ് പണിതുഴറും കർഷകരുടെ ചുടുവേർപ്പിൻ ജനഗണമന പുഞ്ചകളെഴുതും പുഞ്ചകളെഴുതും പുഞ്ചകളെഴുതും കുടിലുകളിൽ കൂരകളിൽ ജനതതിയുടെ നെടുവീർപ്പിൻ തുടിതാളം ജനഗണമന ഭാരതമെഴുതും തുടിതാളം ജനഗണമന ഭാരതമെഴുതും (ജനഗണമന..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രണമാമ്യഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ഡി രാജേന്ദ്രന്
- ഉണ്ണിപ്പൂവ്വേ
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ഡി രാജേന്ദ്രന്
- കുറി വരച്ചാലും
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ഡി രാജേന്ദ്രന്
- ശ്രീ കുരുമ്പേ
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ഡി രാജേന്ദ്രന്
- ജന ഗണ മന
- ആലാപനം : ബിജു നാരായണന്, മധു ബാലകൃഷ്ണന്, ജ്യോത്സ്ന രാധാകൃഷ്ണൻ, കോറസ്, ശോഭ | രചന : പൊന്‍കുന്നം ദമോദരന് | സംഗീതം : എം ഡി രാജേന്ദ്രന്
- പ്രണമാമ്യഹം
- ആലാപനം : സിംല മേനോന് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ഡി രാജേന്ദ്രന്
- ഉണ്ണിപ്പൂവ്വേ
- ആലാപനം : വിഷ്ണു രാജേന്ദ്രന് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ഡി രാജേന്ദ്രന്
- കുറി വരച്ചാലും
- ആലാപനം : കോറസ്, ശ്രീരേഖ | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ഡി രാജേന്ദ്രന്
- ശ്രീ കുരുമ്പേ
- ആലാപനം : പ്രിന്‍സ് സോളമന് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ഡി രാജേന്ദ്രന്
- ജന ഗണ മന
- ആലാപനം : മധു ബാലകൃഷ്ണന് | രചന : പൊന്‍കുന്നം ദമോദരന് | സംഗീതം : എം ഡി രാജേന്ദ്രന്
- ജന ഗണ മന
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കോറസ് | രചന : പൊന്‍കുന്നം ദമോദരന് | സംഗീതം : എം ഡി രാജേന്ദ്രന്