View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കട്ടുറുമ്പിന്റെ കാതു ...

ചിത്രംകഥപറയും തെരുവോരം (2009)
ചലച്ചിത്ര സംവിധാനംസുനില്‍ വിശ്വചൈതന്യ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരമേഷ് നാരായൺ
ആലാപനം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 6, 2010

കട്ടുറുമ്പിന്റെ കാതുകുത്തിനു കാട്ടിലെന്തൊരു മേളാങ്കം
നാട്ടുകാർ വന്നൂ വീട്ടുകാർ വന്നൂ
കേട്ടവരൊക്കെ വിരുന്നു വന്നൂ
അരിയുമായ് ചുണ്ടെലി വന്നൂ വച്ചു വിളമ്പാൻ
ഈച്ച വന്നു വേവു നോക്കാൻ പൂച്ച വന്നു
പച്ചടി കിച്ചടി വേറെ വച്ചു
എല്ലാർക്കും കിട്ടി എല്ലാർക്കും കിട്ടി
എനിക്കു മാത്രം കിട്ടിയില്ല എനിക്കു മാത്രം കിട്ടിയില്ല
കണ്ണെഴുതി തന്നോളാം കയ്യിലൊരുമ്മ തരാം
പൊട്ടു കുത്താം കുഞ്ഞേട്ടൻ പൊൻ വള തന്നോളാം
ചക്കരച്ചി പൂക്കുരുന്നി കുഞ്ഞുമുത്തി വാ (2)
കിളിക്കൊഞ്ചലു താ മണിപ്പുഞ്ചിരി താ
എന്റെ കൊഞ്ചിയമ്മേ ചാഞ്ചിട് (2)
എട് കുടുക്കേ ചോറും കറികളും
കടു വറുക്ക് പാലിൽ പായസം മണി കിലുക്ക് മഞ്ഞപ്പൂക്കളേ
മഴ നിറുത്ത് മേയും പൈക്കളേ
പട്ടു വിരിച്ചിട്ട് പന്തലുമിട്ടിട്ട്
പുത്തരിച്ചോറിങ്ങെടുത്തോളൂ
ഇട്ടിരിക്കാനുണ്ട് പൊൻ പലക
നിന്നെ തൊട്ടിരിക്കാനുണ്ട് കുഞ്ഞോപ്പ്
ഇനി ഇത്തിരി കുഞ്ഞിന് മത്തനും മുത്തനും ചക്കരയുപ്പേരി (കണ്ണെഴുതി..)


മിടുമിടുക്കി കാതിൽ കിന്നാരം
മുടി മിനുക്കാൻ തൈലം വാങ്ങണം
കിലുകിലുക്കും താക്കോലെങ്ങു പോയി
പണമെവിടെ മാടൻ കൊണ്ടു പോയി
ഉള്ളതു വിറ്റിട്ട് പുള്ളിയുടുപ്പിട്ട്
വെള്ളിലത്തൊട്ടിലിലാടാല്ലോ
മാനും മൈനയും പിടിച്ചു തരാം
ഒരു മാലയും കമ്മലും വാങ്ങേണം
പച്ചതത്തയും മൈനയും കണ്ണു വെച്ചാലെന്റെ
മുത്തിനു നാവേറ് (2)
(കണ്ണെഴുതി..)

പൊട്ടു കുത്താം കുഞ്ഞേട്ടൻ പൊൻ വള തന്നോളാം
ചക്കരച്ചി പൂക്കുരുന്നി കുഞ്ഞുമുത്തി വാ (2)
കിളിക്കൊഞ്ചലു താ മണിപ്പുഞ്ചിരി താ
എന്റെ കൊഞ്ചിയമ്മേ ചാഞ്ചിട് (2)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011

Katturumpinte kaathu kuthinu kaattilenthoru melaankam
naattukaar vannu veettukaar vannu
kettavarokke virunnu vannu
ariyumaay chundeli vannu vechu vilampaan
eecha vannu
vevu nokkaan poocha vannu
pachadi kichadi vere vechu
ellaarkkum kitti ellaarkkum kitti
enikku maathram kittiyilla enikku maathram kittiyilla

kannezhuthi thannolaam kayyilorumma tharaam
pottu kuthaam kunjettan pon vala thannolaam
chakkarachi pookkurunnee kunjumuthi vaa (2)
Kilikkonchalu thaa manippunchiri thaa
ente konchiyamme chaanchidu (2)
edu kudukke chorum currykalum
kadu varukku paalil paayasam mani kilukku manjappookkale
mazha niruthu meyum paikkale
pattu virichittu panthalumittittu
putharichoringedutholoo
ittirikkaanundu pon palaka
ninne thottirikkaanundu kunjoppu
ini ithiri kunjinu mathanum muthanum chakkarayupperi
(Kannezhuthi...)

Midumidukki kaathil kinnaaram
mudi minukkaan thailam vaanganam
kilukilukkm thaakkolengu poy
panamevide maadan kondu poy
ullathu vittittu pulliyuduppittu
vellilathottilil aadaallo
maanum mainayum pidichu tharaam
oru maalayum kammalum vaangenam
Pachathathayum mainayum kannu vechaalente
muthinu naaveru (2)
(Kannezhuthi..)

Pottu kuthaam kunjettan ponvala thannolaam
Chakkarachi pookkurunni kunjumuthi vaa (2)
Kilikkonchalu thaa manippunchiri thaa
Ente konchiyamme chaanchidu (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഥോഡാ ഥോഡാ മാലൂം
ആലാപനം :   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
തേരു പോണേ തേവരും പോണേ
ആലാപനം : രമേഷ് നാരായൺ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
അമ്മമാരെ വന്നാട്ടെ
ആലാപനം :   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
കുഞ്ഞി വാവേ വാവോ
ആലാപനം :   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
കിലുങ്ങൂ കിലുങ്ങൂ
ആലാപനം :   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
കുഞ്ഞി വാവേ വാവോ
ആലാപനം :   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
കണ്ണെഴുതി
ആലാപനം :   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ