വെണ്ണിലാവു കണ്ണുവെച്ച ...
ചിത്രം | വൈരം (2009) |
ചലച്ചിത്ര സംവിധാനം | എം എ നിഷാദ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
vannilavu kannu vacha vennakkudame velliveyil umma vacha paadaswarame ente nenchil urangana mullakkodiye muthinullil ninnedutha muthumaniye minnaaminnippottum thottu kannaan thumbikkannum nattu punnaaram parayende kan niraye (vennilavu) picha vechum melle ocha vechum ariyaathe enthino nee valarnnu ennodu konchaan koottillayo kothiyode nokki njaan nilkkave veruthe nee ven chirakil eri annu parannu makale njaan manassu vaadi thalarnnu (vennilavu) kaathirunnu njaan kaathirunnu kani kanda naal muthal kanmaniye ninnodu mindaan vaakkillayo thaniye irunnu njaan orthu poy pazhaya paattin pavizhamalliyil virinju makale nee marannu poya shishiram (vennilavu) | വെണ്ണിലവു കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസ്വരമേ എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാന്‍ തുമ്പിക്കണ്ണും നട്ട് പുന്നാരം പറയേണ്ടേ കണ്‍ നിറയേ (വെണ്ണിലവു കണ്ണു ) പിച്ച വെച്ചും മെല്ലേ ഒച്ച വെച്ചും അറിയാതെ എന്തിനോ നീ വളര്‍ന്നു എന്നോടു കൊഞ്ചാന്‍ കൂട്ടില്ലയോ കൊതിയോടേ നോക്കി ഞാന്‍ നില്‍ക്കവേ വെറുതേ നീ വെണ്‍ ചിറകില്‍ ഏറി അന്നു പറന്നൂ മകളേ ഞാന്‍ മനസ്സു വാടി തളര്‍ന്നു (വെണ്ണിലവു കണ്ണു ) കാത്തിരുന്ന ഞാന്‍ കാത്തിരുന്നു കണി കണ്ട നാള്‍ മുതല്‍ കണ്മണിയേ നിന്നോടു മിണ്ടാന്‍ വാക്കില്ലയോ തനിയേ ഇരുന്നു ഞാന്‍ ഓര്‍ത്തു പോയ് പഴയ പാട്ടിന്‍ പവിഴ മല്ലിയില്‍ വിരിഞ്ഞൂ മകളേ നീ മറന്നു പോയ ശിശിരം (വെണ്ണിലവു കണ്ണു ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുന്തിരി കുരുന്ന്
- ആലാപനം : വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- നാട്ടു പാട്ട് കേട്ടോ
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍