View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചങ്ങഴി മുത്തുമായ് ...

ചിത്രംലൌഡ്സ്പീക്കര്‍ (2009)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംമമ്മൂട്ടി, അഞ്ജലി, അലൻ ജോയ് മാത്യു, ബേബി സേതു പാർവ്വതി, ബേബി ശ്വേതാ മേനോൻ

വരികള്‍

Changazhi muthumai kooni kooni
vinnile muthassi varununde
kattinte kaithatti thazhe poyi
vellaram minungana mazha muthu..
kunnin mele onnu veenu..
channam pinnam randu veenu..
pinne pinne peythu peruthu
perumazha oru puzhayay
(Changazhi muthumai)

akkanum jaalam
ezhu nirangal aninja kavaadam
pooppalam pole
ithu peelikkavadiyo
aakashakkavil thaippooyam
ithu tharikida thalam
minnara kathira mele
mazhayude mayilattam

thaalum thakarem moomaasam
chakkem mangem moomaasam
chenem chembum moomaasam
anganem pinninganem moomaasam
(Changazhi muthumai)

poothankiri paadi
kariyila pattum kattil paadi
thaichembil thaalil
pullikkurumban
karumaadi padam kai neetti
puthu njaaru nanakkan
changatham thedi varunnoru
mazhayude chelaattam

uchikketti parothi
panthrandappam chuttodi
enikkorennam thannodi
njan chudumbom
innaadi
ചങ്ങഴിമുത്തുമായ് കൂനിക്കൂനി
വിണ്ണിലെ മുത്തശ്ശി വരുന്നുണ്ടേ
കാറ്റിന്റെ കൈതട്ടി താഴെപ്പോയി
വെള്ളാരം മിനുങ്ങണ മഴമുത്ത്
കുന്നിന്മേലേ ഒന്നു വീണു
ചന്നം പിന്നം രണ്ടു വീണു
പിന്നെപ്പിന്നെ പെയ്തു പെരുത്തു
പെരുമഴ ഒരു പുഴയായ്
(ഒരു ചങ്ങഴിമുത്തുമായ്)

അക്കാണും ജാലം
ഏഴുനിറങ്ങളണിഞ്ഞ കവാടം
പൂപ്പാലം‌പോലെ ഇതു പീലിക്കാവടിയോ
ആകാശക്കാവില്‍ തൈപ്പൂയം കിട തരികിടമേളം
മിന്നാരക്കതിരലമേലേ മഴയുടെ മയിലാട്ടം

താളും തകരേം മൂമാസം
ചക്കേം മാങ്ങേം മൂമാസം
ചേനേം ചേമ്പും മൂമാസം
അങ്ങനേം പിന്നിങ്ങനേം മൂമാസം
(ഒരു ചങ്ങഴിമുത്തുമായ്)

പൂത്താങ്കിരി പാടി
കരിയില പാറ്റും കാറ്റില്‍ പാടി
തൈച്ചേമ്പിന്‍ താളില്‍ തുള്ളി കുറുമ്പന്‍
കരുമാടിപ്പാടം കൈനീട്ടി പുതുഞാറു നനയ്ക്കാന്‍
ചങ്ങാത്തം തേടിവരുന്നൊരു മഴയുടെ കളിയാട്ടം

ഉച്ചിക്കെട്ടിപ്പാറോതി
പന്ത്രണ്ടം ചുട്ടോടീ
എനിക്കൊരെണ്ണം തന്നോടീ
ഞാന്‍ ചുടുമ്പമിന്നാടീ
(ചങ്ങഴിമുത്തുമായ്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അല്ലിയാമ്പല്‍ [റീമിക്സ്‌]
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബിജിബാല്‍, കെ വി ജോബ്‌
ചങ്ങഴി മുത്തുമായ് [M]
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
കാട്ടാറിനു തോരാത്തൊരു [D]
ആലാപനം : പി ജയചന്ദ്രൻ, രാഖി ആര്‍ നാഥ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
കാട്ടാറിനു തോരാത്തൊരു
ആലാപനം : അഞ്ജലി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
മഞ്ഞിന്‍റെ മാറാല
ആലാപനം : മമ്മൂട്ടി, അലൻ ജോയ് മാത്യു, ബേബി സേതു പാർവ്വതി, ബേബി ശ്വേതാ മേനോൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
കാട്ടാറിന്
ആലാപനം :   |   രചന :   |   സംഗീതം :