View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലര്‍മഞ്ഞ് [പേരില്ലാ രാജ്യത്തെ] ...

ചിത്രംബോഡി ഗാർഡ് (2010)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎലിസബത്ത് രാജു, കാര്‍ത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Pular manju manjimayiloode
malar manchaleriyeri
Poothulanjoree kanni vasantham theduvathenthanu
Azhakinte vinnila kayal
Thira neenthivannathaaro
Ente thenkina kadavinadukkuvathaaraaranu

Perilla raajyathe raajakumaaree
Athirilla rajyathe rajakumara
Arorum kanathen arikil varamo
Arikil njan vannalinnenthu tharum nee
Maarivillukalale manimaalika paniyum njan
Vaarmegha malayikoode ninne kondu povum
Perilla raajyathe rajakumaree
athirillaa raajyathe raajakumaaraa
(Pularmanju manjimayiloode)

Aa chiri kettal mulamthandunarum pole
Aa mozhi kettal ilam then kiniyumpole
nee punarumpol manassil poomazha pozhiyum
Nee akalumpol nilavum nizhalil marayum
Nin niramulla kinamazhayil
Aathira raavu mayangumpol
Ninte mounaminnezhuthukayalle manassammatham
Perilla rajyathe raajyakumaaree
Athirillaa raajyathe raajakumaaraa

neeyillenkil vasantham veruthe veruthe
Nee varumenkil iruttum pournami pole
Aa mizhi randil kinavin poonthenaruvi
Aa chodiyithalil thulumbum oru kinnaram
Ottakkivide irikkumpol
olakkaivala ilakunnu
Puzhayiloode nee mantham mantham thuzhanjethiyo
(Perilla rajyathe)

Piriyunnu koottukar nammal
Piriyatha nanmayode
Nombarangalum punchiyriavum yathramozhiyode
karayilla kannuneer polum
vidacholli yathrayaayi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പുലർമഞ്ഞു മഞ്ജിമയിലൂടെ
മലർമഞ്ചലേറിയേറി
പൂത്തുലഞ്ഞൊരീ കന്നിവസന്തം
തേടുവതെന്താണ്
അഴകിന്റെ വെണ്ണിലാക്കായൽ
തിര നീന്തി വന്നതാരോ
എന്റെ തേൻകിനാക്കടവിലടുക്കുവതാരാണാരാണ്

പേരില്ലാ രാജ്യത്തെ രാജകുമാരീ
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതെൻ അരികെ വരാമോ
അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ
മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ
വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
പേരില്ലാ രാജ്യത്തെ രാജകുമാരീ
അതിരില്ലാ രാജ്യത്തെ രാജകുമാരാ
(പുലർമഞ്ഞു മഞ്ജിമയിലൂടെ)

ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും
നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും
നിൻ നിറമുള്ള കിനാവഴകിൽ
ആതിരരാവു മയങ്ങുമ്പോൾ
നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം
പേരില്ലാ രാജ്യത്തെ രാജകുമാരീ
അതിരില്ലാ രാജ്യത്തെ രാജകുമാരാ

നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ
ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
ഒറ്റയ്ക്കിവിടെയിരിക്കുമ്പോൾ
ഓളക്കൈവള ഇളകുന്നോ
പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ
(പേരില്ലാ രാജ്യത്തെ രാജകുമാരീ)

പിരിയുന്നു കൂട്ടുകാർ നമ്മൾ
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ
കരയില്ല കണ്ണുനീർ പോലും
വിടചൊല്ലി യാത്രയായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികത്തായാരോ
ആലാപനം : എലിസബത്ത് രാജു, യാസിര്‍ സാലി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഔസേപ്പച്ചന്‍
മച്ചിയമ്മക്ക്
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പ്രദീപ്‌ പള്ളുരുത്തി   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
എന്നെയാണോ
ആലാപനം : എം ജി ശ്രീകുമാർ, ബിജു നാരായണന്‍, റിമി ടോമി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഔസേപ്പച്ചന്‍
അരികത്തായാരോ
ആലാപനം : രഞ്ജിത് ഗോവിന്ദ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഔസേപ്പച്ചന്‍
കോഴി ചിങ്കാര
ആലാപനം : അഫ്‌സല്‍, അനിത   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍