View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിരിന്റെ കൂടും ഊരും ...

ചിത്രംകളഭമഴ (2010)
ചലച്ചിത്ര സംവിധാനംപി സുകു മേനോൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരാജീവ്‌ ഓ എന്‍ വി
ആലാപനംഅപര്‍ണ്ണ രാജീവ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa,..aa..aa. Oh..Oh..
kulirinte kudamothum mukile vaa ithile vaa
ithile vaa ithile vaa ithile vaa
daahikkum manninu panineerum kalabhavumaay
panineerum kalabhavumaay
ithile vaa ithile vaa
(kulirinte...)

Punnellin punnarakkathir noolil korthu tharoo
kunnolam nenmanikal ponmanikal korthu tharoo
Punnellin punnarakkathir noolil korthu tharoo
kunnolam nenmanikal ponmanikal korthu tharoo
(kulirinte...)

Chenthengin okkathe ponnum kudangale
anthikkathir kanakam pooshi
Chenthengin okkathe ponnum kudangale
anthikkathir kanakam pooshi
pon kurunnolayil paazhthennal odi vannanpinte
manthram kurichu
pon kurunnolayil paazhthennal odi vannanpinte
manthram kurichu
(kulirinte...)

Thumpakkudangalil manninte vaalsalyam
thumpikalkkaare pakarnnu
Thumpakkudangalil manninte vaalsalyam
thumpikalkkaare pakarnnu
nalla perunnaalil paattu paadaanente
chellakkuruvee nee vaayo
nalla perunnaalil paattu paadaanente
chellakkuruvee nee vaayo
(kulirinte.....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ..ആ.ആ
കുളിരിന്റെ കുടമോതും മുകിലേ വാ ഇതിലേ വാ
ഇതിലേ വാ ഇതിലേ വാ ഇതിലേ വാ
ദാഹിക്കും മണ്ണിന്നു പനിനീരും കളഭവുമായ്
പനിനീരും കളഭവുമായ്
ഇതിലേ വാ ഇതിലേ വാ
(കുളിരിന്റെ....)

പുന്നെല്ലിൻ പുന്നാരക്കതിർ നൂലിൽ കോർത്തു തരൂ
കുന്നോളം നെന്മണികൾ പൊന്മണികൾ കോർത്തു തരൂ
പുന്നെല്ലിൻ പുന്നാരക്കതിർ നൂലിൽ കോർത്തു തരൂ
കുന്നോളം നെന്മണികൾ പൊന്മണികൾ കോർത്തു തരൂ
(കുളിരിന്റെ....)

ചെന്തെങ്ങിൻ ഒക്കത്തെ പൊന്നും കുടങ്ങളെ
അന്തിക്കതിർ കനകം പൂശി
ചെന്തെങ്ങിൻ ഒക്കത്തെ പൊന്നും കുടങ്ങളെ
അന്തിക്കതിർ കനകം പൂശി
പൊൻ കുരുന്നോലയിൽ പാഴ്തെന്നൽ ഓടി-
വന്നൻപിന്റെ മന്ത്രം കുറിച്ചു
പൊൻ കുരുന്നോലയിൽ പാഴ്തെന്നൽ ഓടി-
വന്നൻപിന്റെ മന്ത്രം കുറിച്ചു
(കുളിരിന്റെ....)

തുമ്പക്കുടങ്ങളിൽ മണ്ണിന്റെ വാത്സല്യം
തുമ്പികൾക്കാരേ പകർന്നു
തുമ്പക്കുടങ്ങളിൽ മണ്ണിന്റെ വാത്സല്യം
തുമ്പികൾക്കാരേ പകർന്നു
നല്ല പെരുന്നാളിൽ പാട്ടു പാടാനെന്റെ
ചെല്ലക്കുരുവീ നീ വായോ
നല്ല പെരുന്നാളിൽ പാട്ടു പാടാനെന്റെ
ചെല്ലക്കുരുവീ നീ വായോ
(കുളിരിന്റെ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനല്‍ പോലെ
ആലാപനം : ഹന്ന യാസിര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
അച്ഛനെ കൊന്നവന്‍ (കവിത)
ആലാപനം : ഹന്ന യാസിര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
സന്ധ്യേ
ആലാപനം : ശാന്തി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
കാതില്‍ കുണുക്കുള്ള
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
അരളിപ്പൊന്‍
ആലാപനം : അപര്‍ണ്ണ രാജീവ്, വിധു പ്രതാപ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മങ്കട ദാമോദരന്‍
ഒരു പഴുത്തില
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മങ്കട ദാമോദരന്‍