സന്ധ്യേ ...
| ചിത്രം | കളഭമഴ (2010) |
| ചലച്ചിത്ര സംവിധാനം | പി സുകു മേനോൻ |
| ഗാനരചന | ഒ എൻ വി കുറുപ്പ് |
| സംഗീതം | രാജീവ് ഓ എന്‍ വി |
| ആലാപനം | ശാന്തി |
വരികള്‍
| Lyrics submitted by: Dr. Susie Pazhavarical sandhye nin maunavuminnoru anuraaga sandeshamaay njan kettu (2) thanka mukilin thakidil vaayichu njan innoru preamapathram oru sundara premapathram (sandhye..) Omalkkuruvee ninakkariyaamo aa premalikhitham aarezhuthi devakumaarano gandharvano avan snehichu theeratha kaamukano saaleenayaamoru graameena kanya than aaraadhakanaay vannavano (sandhye...) Neettikkurukki vilippathaare ente koottile kanmani prave etho kinaavilenne kandu mohichoru kaatharanaam kalithozhaneyo aashleshamaalayaal aaro pakarnnidum aathmaharsham nee kothichu poyo (sandhye..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സന്ധ്യേ നിൻ മൗനവുമിന്നൊരു അനുരാഗസന്ദേശമായ് ഞാൻ കേട്ടു (2) തങ്ക മുകിലിൻ തകിടിൽ വായിച്ചു ഞാൻ ഇന്നൊരു പ്രേമപത്രം ഒരു സുന്ദരപ്രേമപത്രം (സന്ധ്യേ...) ഓമൽക്കുരുവീ നിനക്കറിയാമോ ആ പ്രേമലിഖിതം ആരെഴുതീ (2) ദേവകുമാരനോ ഗന്ധർവനോ അവൻ സ്നേഹിച്ചു തീരാത്ത കാമുകനോ (2) ശാലീനയാമൊരു ഗ്രാമീണ കന്യ തൻ ആരാധകനായ് വന്നവനോ (സന്ധ്യേ...) നീട്ടിക്കുറുക്കി വിളിപ്പതാരേ എന്റെ കൂട്ടിലെ കണ്മണി പ്രാവേ (2) ഏതോ കിനാവിലെന്നെ കണ്ടു മോഹിച്ചൊരു കാതരനാം കളിത്തോഴനെയോ (2) ആശ്ലേഷമാലയാൽ ആരോ പകർന്നിടും ആത്മഹർഷം നീ കൊതിച്ചു പോയോ (സന്ധ്യേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനല്‍ പോലെ
- ആലാപനം : ഹന്ന യാസിര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- അച്ഛനെ കൊന്നവന്‍ (കവിത)
- ആലാപനം : ഹന്ന യാസിര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- കുളിരിന്റെ കൂടും ഊരും
- ആലാപനം : അപര്‍ണ്ണ രാജീവ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- കാതില്‍ കുണുക്കുള്ള
- ആലാപനം : വിജയ് യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- അരളിപ്പൊന്‍
- ആലാപനം : അപര്‍ണ്ണ രാജീവ്, വിധു പ്രതാപ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മങ്കട ദാമോദരന്‍
- ഒരു പഴുത്തില
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മങ്കട ദാമോദരന്‍