View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരോ കനവും ...

ചിത്രംആഗതന്‍ (2010)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Suresh

oro kanavum vidarunno
orukodi varnam unarunno
oro ninavum punarunno
orukodi ragam uyarunno
sugandhangal nirayunno
panimazha mannil pozhiyunno
pranaya sarovarathil hamsangal neenthunno
(oro kanavum.....)

shyaama sundara sandyayile
nira meghamay naam aliyunno
paarvanangal nirayumbol
anuraagamaay naam ozhukunno
chandrika pozhiyum chandana nadhiyil
adimudi nanayum azhakukal akunno
athramel athramel ishttamay onnaynammal marunno
(oro kanavum.....)

aha maarivillin thoolikayil
ee premabhavana vidarunno
mandahaasa maadhuriyil
naru then vasantham valarunno
neeyoru tharuvaay njaanathil padarum
malarvallarithan maanasamakunno
athramel athramel ishttamay onnaynammal marunno
(oro kanavum.....)
വരികള്‍ ചേര്‍ത്തത്: സുരേഷ്

ഓരോ കനവും വിടരുന്നോ
ഒരു കോടി വർണ്ണമുണരുന്നോ
ഓരോ നിനവും പുണരുന്നോ
ഒരു കോടി രാഗമുയരുന്നോ
സുഗന്ധങ്ങൾ നിറയുന്നോ
പനിമഴ മണ്ണില്‍ പൊഴിയുന്നോ
പ്രണയസരോവരത്തിൽ ഹംസങ്ങൾ നീന്തുന്നോ
( ഓരോ കനവും,.....)

ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് നാം അലിയുന്നോ
പാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോ
ചന്ദ്രിക പൊഴിയും ചന്ദനനദിയിൽ
അടിമുടി നനയും അഴകുകളാകുന്നോ
അത്രമേൽ അത്രമേൽ ഇഷ്ടമായ്
ഒന്നായ് നമ്മൾ മാറുന്നോ
( ഓരോ കനവും.....)

ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോ
മന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോ
നീയൊരു തരുവായ് ഞാനതിൽ പടരും
മലർവല്ലരി തൻ മാനസമാകുന്നോ
അത്രമേൽ അത്രമേൽ ഇഷ്ടമായ്
ഒന്നായ് നമ്മൾ മാറുന്നോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാൻ കനവിൽ
ആലാപനം : ശ്വേത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മഞ്ഞുമഴ
ആലാപനം : കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മുന്തിരി
ആലാപനം : അമൃത സുരേഷ്, ഫ്രാങ്കോ, ജീമോന്‍, നവീൻ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മഞ്ഞുമഴ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഞാൻ കനവിൽ
ആലാപനം : രഞ്ജിത് ഗോവിന്ദ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍