View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഴ പോയി ...

ചിത്രംപുണ്യം അഹം (2010)
ചലച്ചിത്ര സംവിധാനംരാജ് നായര്‍
ഗാനരചനനെടുമുടി ഹരികുമാര്‍
സംഗീതംഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
ആലാപനം

വരികള്‍

puzha poyi mazha poyi
pulinangalil nertha
jalamarmmarathinte chelu poyi
harithaabha poyppoy
sugandhavum kulirumaay
oru thennalethaatha kaalamaayi

karimeghamillaatha pakalu pol kanakaabha
choriyunna nakshathramandalam pol
oru swapnamundullil athu maathramaanini
vipananam cheyyuvaan eka vasthu

kuli marakkaam kochu koottare nammalkku
kuliyum kaliyum marannirikkaam
kudineerinaay kumbil kuthiya kayyumaay
theruvu thorum nadanniravu thedaam
gathimaariyozhukatte pampa, ennaalenthu
gathi nammal munnottorukkayalle

thala thirinjaalenthu, thalayillayenkilenth-
ariyillavayude paadabhedam
oru kaikkudanna thelineerumaay kadavil
orumaathrayangane ninnidumbol
pirakilninnaaro vilichu chonneedunnu
vila thannu venam jalamedukkaan
athu kettu njettitherichu kayyil ninnu
jalamathrayum veenu chitharidumbol
kadina kaalathinte kalppadavil ninnu
nilaviliyoronnuyarnnu kelppoo

vila tharillaarkkumee nadiyammayaanente
vilayariyaathoru nidhiyumaanu
vila tharillaarkkumee nadiyenteyuyiraanu
പുഴപോയി ..മഴപോയി ..
പുളിനങ്ങളില്‍ നേര്‍ത്ത
ജലമര്‍മ്മരത്തിന്റെ ചേലുപോയി .
ഹരിതാഭപോയ്പ്പോയ്
സുഗന്ധവും കുളിരുമായ്...
ഒരു തെന്നലെത്താത്ത കാലമായി .
കരിമേഘമില്ലാത്ത പകലുപോല്‍
കനകാഭ ചൊരിയുന്ന നക്ഷത്രമണ്ഡലംപോല്‍
ഒരു സ്വപനമുണ്ടുള്ളില്‍ അതുമാത്രമാണിനി
വിപണനം ചെയ്യുവാന്‍ ഏകവസ്തു .
കുളിമറക്കാം കൊച്ചുകൂട്ടരേനമ്മള്‍ക്കു
കുളിയും കളിയും മറന്നിരിക്കാം ...
കുടിനീരിനായ് കുമ്പിള്‍കുത്തിയ കയ്യുമായ്
തെരുവ് തോറും നടന്നിരവ്തേടാം
ഗതിമാറിയൊഴുകട്ടെ പമ്പയെന്നാലെന്തു
ഗതി നമ്മള്‍ മുന്നോട്ടൊരുക്കയല്ലേ
തലതിരിഞ്ഞാലെന്തു തലയിലെങ്കിലെന്ത-
റിയില്ലവയുടെ പാഠഭേദം .
ഒരു കൈക്കുടന്നത്തെളിനീരുമായ്
കടവില്‍ ഒരുമാത്രയങ്ങിനെ നിന്നിടുമ്പോള്‍
പിറകില്‍നിന്നാരോ വിളിച്ചു ചൊന്നിടുന്നു
വിലതന്നു വേണം ജലമെടുക്കാന്‍
അത്കേട്ട് ഞെട്ടിത്തെറിച്ചു കയ്യില്‍നിന്നു
ജലമത്രയും വീണുചിതറിടുമ്പോള്‍
കഠിനകാലത്തിന്റെ കല്പടവില്‍നിന്നു
നിലവിളിയോരോന്നുയര്‍ന്നുകേള്‍പ്പു
വിലതരില്ലാര്‍ക്കുമീ നദിയമ്മയാണന്റെ
വിലയറിയാത്തൊരു നിധിയുമാണ് .
വിലതരില്ലാര്‍ക്കുമീ നദിയെന്റെയുയിരാണ്
വിമലജന്മാര്‍ജിത പുണ്യമാണ് .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇഷ്ടങ്ങളൊക്കെയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : നെടുമുടി ഹരികുമാര്‍   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
ജന്മദു:ഖങ്ങൾ തൻ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : നെടുമുടി ഹരികുമാര്‍   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി