View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ വാനമേ ...

ചിത്രംപുള്ളിമാന്‍ (2010)
ചലച്ചിത്ര സംവിധാനംഅനിൽ കെ നായർ
ഗാനരചനകൈതപ്രം
സംഗീതംശരത്‌
ആലാപനംകെ കെ നിഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Oh vaaname pranavamuruvidaam
Ponnudayamunaruvaan
Irulalayil chirakozhiyum prathibhakale nee
Ini pularazhakil ponkathiraal
pulkiyunarthoo kaalame oh..
(Oh..vaaname..)

En hrudayam paadee sneham ariyaathuravaayozhuki
En kaikal thazhukee omal kanavo kanivaayozhuki
Engaanente santhwanam engaanente jeevanam
Engaanen samgeetham Engaanen devagaanam
Kanneer paadathaaro paadikkettillaarume
(Oh..vaaname..)

Poomizhikal thedee paithal evide evide evide
Poonkilikal thedee omal evide evide evide
Minnal poleyaa mukham thennal poleyormmakal
Ponmegham paadunnu avanillaathillen janmam
Kanneer paadathaaro paadikkettillaarume
(Oh....vaaname..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ വാനമേ പ്രണവമുരുവിടാം
പൊന്നുദയമുണരുവാൻ
ഇരുളലയിൽ ചിറകൊഴിയും പ്രതിഭകളേ നീ
ഇനി പുലരഴകിൽ പൊൻകതിരാൽ
പുൽകിയുണർത്തൂ കാലമേ ഓ...
(ഓ...വാനമേ....)

എൻ ഹൃദയം പാടീ സ്നേഹം അറിയാതുറവായൊഴുകീ
എൻ കൈകൾ തഴുകീ ഓമൽ കനവോ കനിവായൊഴുകി
എങ്ങാണെന്റെ സാന്ത്വനം എങ്ങാണെന്റെ ജീവനം
എങ്ങാണെൻ സംഗീതം എങ്ങാണെൻ ദേവഗാനം
കണ്ണീർ പാടത്താരോ പാടിക്കേട്ടില്ലാരുമേ
(ഓ...വാനമേ..)

പൂമിഴികൾ തേടീ പൈതൽ എവിടെ എവിടെ എവിടേ
പൂങ്കിളികൾ തേടീ ഓമൽ എവിടെ എവിടെ എവിടെ
മിന്നൽ പോലെയാ മുഖം തെന്നൽ പോലെയോർമ്മകൾ
പൊൻമേഘം പാടുന്നു അവനില്ലാതില്ലെൻ ജന്മം
കണ്ണീർ പാടത്താരോ പാടിക്കേട്ടില്ലാരുമേ
(ഓ...വാനമേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആനന്ദം(V2)
ആലാപനം : ശരത്‌   |   രചന :   |   സംഗീതം : ശരത്‌
തന്താനെനോ
ആലാപനം : മനീഷ ഷീന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശരത്‌
മല്ലിപ്പൂ
ആലാപനം : എം ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
കളിയരങ്ങിലൊരു
ആലാപനം : സന്നിധാനന്ദന്‍   |   രചന : വിജീഷ് കാലികറ്റ്   |   സംഗീതം : ശരത്‌
ആനന്ദം
ആലാപനം : ശരത്‌   |   രചന :   |   സംഗീതം : ശരത്‌
സഡുകുടു
ആലാപനം : എം ജി ശ്രീകുമാർ, അമൃത സുരേഷ്   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
സാലമ്പക്കം
ആലാപനം : ശരത്‌, അജു   |   രചന : വിജീഷ് കാലികറ്റ്   |   സംഗീതം : ശരത്‌
തന്താനേനോ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശരത്‌