View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തമ്മിൽ ...

ചിത്രംപാപ്പീ അപ്പച്ചാ (2010)
ചലച്ചിത്ര സംവിധാനംമമാസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍, ഉദിത് നാരായൺ

വരികള്‍

Thammil thammil kaanunnundennaalum
naam mindaathere kaalam poyille
kannil kannil poovampundennaalum
nin nenchinnullam mullin koodalle
kaalangalere kozhinjaalum
shalomonte geethangalaakunnave
ninte swaadulliloorunnille
hey paappee she love you hey annie he love yoy
for made for each other we know
(Thammil...)

Vandin chundathu thenin chendonnu cherkkum vaasanthame
kando neeyente mannin muttathu pookkum thenmaavine
ilathumpee neeyo parannaatte
parannente kompathirunnaatte
mulakkunna maampoo kozhikkaathe
thulumpunna thenonneduthaatte
en azhakinnarike chiraku viriyaan kanavu niraye
hey paappee she love you hey annie he love yoy
for made for each other we know
(Thammil...)

Oro naalenni oro naalenni vaanam kaathorthille
Olam neeyente theeram cherunna neram kai vannille
thanuppenna paaya virichotte puthappenna pole pothinjotte
thilangunna muthu paranjaatte ninakkullathellam enikkalle
nee thirakalezhuthum nurakalariyaan kuliru niraye
hey paappee she love you hey annie he love yoy
for made for each other we know
(Thammil...)
തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും
നാം മിണ്ടാതേറെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ
കാലങ്ങളേറെ കൊഴിഞ്ഞാലും
കാതങ്ങളേറെ കഴിഞ്ഞാലും
ശലോമോന്റെ ഗീതങ്ങളാകുന്നവേ
നിന്റെ സ്വാദുള്ളിലൂറുന്നില്ലേ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
(തമ്മിൽ...)

വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ
കണ്ടോ നീയെന്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ
ഇലത്തുമ്പീ നീയോ പറന്നാട്ടേ
പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ
മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ
തുളുമ്പുന്ന തേനൊന്നെടുത്താട്ടെ
എൻ അഴകിന്നരികെ ചിറകു വിരിയാൻ കനവു നിറയെ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
(തമ്മിൽ...)

ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ
ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ
തണുപ്പെന്ന പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ
തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ
നീ തിരകളെഴുതും നുരകളറിയാൻ കുളിരു നിറയെ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
(തമ്മിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാപ്പീ
ആലാപനം : ജീമോന്‍, രഞ്ജിത് ഗോവിന്ദ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മഞ്ഞിൻ വെള്ളി
ആലാപനം : സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കാട്ടുമാക്കാൻ
ആലാപനം : കോറസ്‌, ജീമോന്‍, കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍