View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടിപ്പാലൂട്ടും ...

ചിത്രം3 ചാര്‍ സൌ ബീസ് (2010)
ചലച്ചിത്ര സംവിധാനംഗോവിന്ദൻ‌കുട്ടി അടൂർ
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംബേബി ഗോപിക

വരികള്‍

Lyrics submitted by: Sandhya Prakash

Paadi paloottum thaaraattaanachan
Koode koottaavum paattin neeraattu
Kurunnu kaiyyile thirumadhuram
Oru malarkkudam pole
(paadi…)

Vaanolam poyaalum mukilu than chirakumaay parannananju
Kaathoram paattaayi thaalolam kili thaay manam
Puthu kathirumaay kalichiriyumaay
Mrudumazhayoli malarin thenkanam
Nira kalariyile thiru bhagavathi than
Varamozhiyude thirayaattam
(paadi paaloottum..)

Ororo hemantham thaliru than viriyilaay aninjorungi
Ethetho theerangalil koottaay varum painkili
Puthuthinayumaay vanamalarumaay
Kala kala kalamilakum then thadam
Vanamuraliyile swaralaalanamaay
Kurumozhiyude kaliyaattam
(paadi paaloottum…)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പാടി പാലൂട്ടും താരാട്ടാണച്ഛൻ
കൂടെ കൂട്ടാവും പാട്ടിൻ നീരാട്ട് (2)
കുരുന്നു കൈയ്യിലെ തിരുമധുരം
ഒരു മലർക്കുടം പോലെ
(പാടി പാലൂട്ടും..)

വാനോളം പോയാലും മുകിലു തൻ ചിറകുമായ് പറന്നണഞ്ഞു
കാതോരം പാട്ടായീ താലോലം കിളി തായ് മനം
പുതു കതിരുമായ് കളിചിരിയുമായ്
മൃദുമഴയൊലി മലരിൻ തേൻ കണം
നിറ കളരിയിലെ തിരുഭഗവതി തൻ
വരമൊഴിയുടെ തിറയാട്ടം
(പാടി പാലൂട്ടും..)

ഓരോരോ ഹേമന്തം തളിരു തൻ വിരിയിലായ് അണിഞ്ഞൊരുങ്ങി
ഏതേതോ തീരങ്ങളിൽ കൂട്ടായ് വരും പൈങ്കിളി
പുതു തിനയുമായ് വനമലരുമായ്
കളകളകളമിളകും തേൻ തടം
വനമുരളിയിലെ സ്വരലാളനമായ്
കുറുമൊഴിയുടെ കളിയാട്ടം
(പാടി പാലൂട്ടും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പതിനേഴായാല്‍
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ ബാബു, രഞ്ജിനി ജോസ്‌, ബാബാ സൈഗാൾ, സജിൻ, വിപിൻ രവീന്ദ്രൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
പാടി പാലൂട്ടും (M)
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
കൊച്ചുണ്ണിയാശാന്
ആലാപനം : അനില്‍ പനച്ചൂരാന്‍, ജാസ്സീ ഗിഫ്റ്റ്‌, ജോസ്‌ സാഗർ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഏക് ദൊ ത്രീ ചാർ
ആലാപനം : രഞ്ജിത് ഗോവിന്ദ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ആടുമാൻ തോടുമാൻ
ആലാപനം : കലാഭവന്‍ മണി, മാലതി (പുതിയ )   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
സുരവന്ദിത
ആലാപനം : കെ ജെ യേശുദാസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌