View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരിച്ചൊന്നുറങ്ങും ...

ചിത്രംവന്ദേ മാതരം (2010)
ചലച്ചിത്ര സംവിധാനംഅരവിന്ദ് ടി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഡി ഇമ്മൻ
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Sandhya Prakash

Chirichonnorungum malarine
thanichonnorungum salabhame
kothichonnirikkum manassine
puthachonninakkummadhupane
ulkkoompin meethe nirenire
nalpoonthenunde thuruthure
ponmaanam poondo thuduthude
unnan nee vaayo shade shade
(Chiri...)

Kandidunna kanavukalil kannezhuthiya nee
nal ilamozhiyil
virunnu vanna puthukanavil vannanayuka nee
enninayazhake
en thanuvil panimathi nee
kuliranathoru sukhamalle
nin mizhi than saramazhayil nananjoru neram vannu
pothinjethirelkkan ninnu
(Chiri...)

Maarivillu kuda viriyunnen vazhiyarikil
ponmanimukile
chorinjeedunna puthumazhayo
peythozhiyaruthe nalkuliralaye
ninnarike sira niraye laharikalunarukayalle
chenchodi than madhurimayo
kavarnneedukille ponne
punarnneedukayille enne
(Chiri...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചിരിച്ചൊന്നൊരുങ്ങും മലരിനെ
തനിച്ചൊന്നൊരുങ്ങും ശലഭമേ
കൊതിച്ചൊന്നിരിക്കും മനസ്സിനെ
പുതച്ചൊന്നിണക്കും മധുപനെ
ഉൾക്കൂമ്പിൻ മീതേ നിറെ നിറെ
നല്പൂന്തേനുണ്ടേ തുരുതുരെ
പൊന്മാനം പൂണ്ടോ തുടുതുടെ
ഉണ്ണാൻ നീ വായോ ശടെ ശടെ
(ചിരി,,....)

കണ്ടിടുന്ന കനവുകളിൽ കണ്ണെഴുതിയ നീ
നൽ ഇളമൊഴിയിൽ
വിരുന്നു വന്ന പുതുകനവിൽ വന്നണയുക നീ
എന്നിണയഴകേ
എൻ തനുവിൽ പനിമതി നീ
കുളിരണതൊരു സുഖമല്ലേ
നിൻ മിഴി തൻ ശരമഴയിൽ നനഞ്ഞൊരു നേരം വന്നു
പൊതിഞ്ഞെതിരേൽക്കാൻ നിന്നു
(ചിരി....)

മാരിവില്ലു കുട വിരിയുന്നെൻ വഴിയരികിൽ
പൊന്മണിമുകിലേ
ചൊരിഞ്ഞീടുന്ന പുതുമഴയോ
പെയ്തൊഴിയരുതേ നൽകുളിരലയേ
നിന്നരികേ സിര നിറയെ ലഹരികളുണരുകയല്ലേ
ചെഞ്ചൊടി തൻ മധുരിമയോ
കവർന്നിടുകില്ലേ പൊന്നേ
പുണർന്നിടുകയില്ലേ എന്നെ
(ചിരി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്ദേ മാതരം
ആലാപനം : ചിന്‍മയി, ഡി ഇമ്മൻ, വിജയ്‌ യേശുദാസ്‌, കൃഷ്‌, ബെന്നി ദയാല്‍, ഹരിചരൻ, ഹരീഷ് രാഘവേന്ദ്ര, മാതംഗി, പോപ് ശാലിനി, ശ്രീലേഖ പാർത്ഥസാരഥി, സുചിത്ര കാർത്തിക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഡി ഇമ്മൻ
ഇന്റലിജൻസ് (തീം മ്യൂസിക്ക്)
ആലാപനം : ഡി ഇമ്മൻ   |   രചന :   |   സംഗീതം : ഡി ഇമ്മൻ
വണ്‍ റ്റൂ ത്രീ
ആലാപനം : ഡി ഇമ്മൻ, ഫസ്രുദീൻ, രമ്യ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഡി ഇമ്മൻ
സാരംഗിയിൽ
ആലാപനം : കല്യാണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഡി ഇമ്മൻ
ഗല ഗല ഗല
ആലാപനം : കോറസ്‌, ജാസ്സീ ഗിഫ്റ്റ്‌, രോഷ്നി മോഹൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഡി ഇമ്മൻ