സാരംഗിയിൽ ...
ചിത്രം | വന്ദേ മാതരം (2010) |
ചലച്ചിത്ര സംവിധാനം | അരവിന്ദ് ടി |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ഡി ഇമ്മൻ |
ആലാപനം | കല്യാണി |
വരികള്‍
Lyrics submitted by: Sandhya Prakash Saaramgiyil innen saaramgiyil raagasanchaaramaayavane kaalindiyil innen kaalindiyil naadakallolamaayavane ponnin manjeerangal konchum puzhayozhukum polen nencham kinnaran ninte kaiviral thumpil njano poomancham (saaramgiyil..) Innente kanavile yamunayil nammal hamsangalaavukayalle njaanente inayude chirakinu kkeezhe neeraadi neenthukayalle mukilo mazha churathukayalle mazhayil thammilurummiyille karalil kulirurangukayalle kuliril vala kilungiyille thuzhayaam thuzhayaam ennumee nalla puthumaariyil (saaramgiyil..) Neeyente kanavile muraLika melle chundodu cherkkukayalle njan ninte chodiyude nanavinu meethe aanandabhairaviyalle kuzhaloothi thudangukayalle kuyilaay madichunarukayille manasso kani kothikkukayalle alasam mani kilukkiyille aniyaam aniyaam ennumee nalla swaradhaarayil (saaramgiyil..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സാരംഗിയിൽ ഇന്നെൻ സാരംഗിയിൽ രാഗസഞ്ചാരമായവനേ കാളിന്ദിയിൽ ഇന്നെൻ കാളിന്ദിയിൽ നാദകല്ലോലമായവനേ പൊന്നിൻ മഞ്ജീരങ്ങൾ കൊഞ്ചും പുഴയൊഴുകും പോലെൻ നെഞ്ചം കിന്നരം നിന്റെ കൈവിരൽ തുമ്പിൽ ഞാനോ പൂമഞ്ചം (സാരംഗിയിൽ...) ഇന്നെന്റെ കനവിലെ യമുനയിൽ നമ്മൾ ഹംസങ്ങളാവുകയല്ലേ ഞാനെന്റെ ഇണയുടെ ചിറകിനു കീഴേ നീരാടി നീന്തുകയല്ലേ മുകിലോ മഴ ചുരത്തുകയല്ലേ മഴയിൽ തമ്മിലുരുമ്മിയില്ലേ കരളിൽ കുളിരുറങ്ങുകയല്ലേ കുളിരിൽ വള കിലുങ്ങിയില്ലേ തുഴയാം തുഴയാം എന്നുമീ നല്ല പുതുമാരിയിൽ (സാരംഗിയിൽ...) നീയെന്റെ കനവിലെ മുരളിക മെല്ലെ ചുണ്ടോടു ചേർക്കുകയല്ലേ ഞാൻ നിന്റെ ചൊടിയുടെ നനവിനു മീതേ ആനന്ദഭൈരവിയല്ലേ കുഴലൂതി തുടങ്ങുകയല്ലേ കുയിലായ് മദിച്ചുണരുകയില്ലേ മനസ്സോ കണി കൊതിക്കുകയല്ലേ അലസം മണി കിലുക്കിയില്ലേ അണിയാം അണിയാം എന്നുമീ നല്ല സ്വരധാരയിൽ (സാരംഗിയിൽ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിരിച്ചൊന്നുറങ്ങും
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഡി ഇമ്മൻ
- വന്ദേ മാതരം
- ആലാപനം : ചിന്മയി, ഡി ഇമ്മൻ, വിജയ് യേശുദാസ്, കൃഷ്, ബെന്നി ദയാല്‍, ഹരിചരൻ, ഹരീഷ് രാഘവേന്ദ്ര, മാതംഗി, പോപ് ശാലിനി, ശ്രീലേഖ പാർത്ഥസാരഥി, സുചിത്ര കാർത്തിക് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഡി ഇമ്മൻ
- ഇന്റലിജൻസ് (തീം മ്യൂസിക്ക്)
- ആലാപനം : ഡി ഇമ്മൻ | രചന : | സംഗീതം : ഡി ഇമ്മൻ
- വണ്‍ റ്റൂ ത്രീ
- ആലാപനം : ഡി ഇമ്മൻ, ഫസ്രുദീൻ, രമ്യ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ഡി ഇമ്മൻ
- ഗല ഗല ഗല
- ആലാപനം : കോറസ്, ജാസ്സീ ഗിഫ്റ്റ്, രോഷ്നി മോഹൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ഡി ഇമ്മൻ