View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാത്തൂനേ നാത്തൂനേ ...

ചിത്രംഒരു നാള്‍ വരും (2010)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംമോഹന്‍ലാല്‍, റിമി ടോമി

വരികള്‍

Naathoone naathoone naam engotodanu naathoone...

Nadodumbam naduve odana naduvodinjenkilirunnoluu..
naathoone naathoone naam enthu kudikkanu naathoone..
kaadiyumoodiyum cola koodatheyumaadikkum modikkum enthu chetham??
Machaane machaane naam arokkeyenthokke machaanee

Aayiram jaathikal aayiram chethikal ampathinaayirm neeyum njanum.
Machaane machaane naam engottodanu machaane..
Naadodumbam naduve odanu naduvodinjekilirunnooluu
Naathoone naathoone naam enthu kalanjinnu naathoone..

chundiri punjiri chottile man thari naattumaavin chuna naattuvalam
Machane machaane naam odiyedukkanathengottu
vellatholiyulla pulliyuduppitta kangaalimaalakudukkilekku..
Machaane machaane naam engottodanu machaane..

Nadodumbmam naduve odanu Naduvodinjenkilirunnolooo
Kangaanimaalakkudikkilinnenthokke kaathirippundente machaane..
Kuppiyil vellathinanju kaasu jeevavaayu pothinjathinettu kaaasu
Kaanam vittalenthu naanam vittalenthinnonam vittalenthu machaane..

Ottakaalanjana kittumenkil pinne njanodatte naathoone..
Njanodatte machaane ninte pozhavum pezhavum pinne pinne...
Nathoonee.. Machaaanee...
(Naathooone)
ഹലോ...നാത്തൂനേ എന്തോ..

നാത്തൂനേ നാത്തൂനേ നാമെങ്ങോട്ടോടുന്നു നാത്തൂനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ
ഓഹോ..അതു കൊള്ളാം
എന്തു കൊള്ളാം ?
ഊം..അതു തന്നെ

നാത്തൂനേ നാത്തൂനേ നാമെന്ത് കുടിക്കണൂ നാത്തൂനേ
കാടിയെ മൂടിയും കോള മൂടാതെയും
ആടിക്കും മോടിക്കുമെന്തു ചേതം
എങ്ങനെയെങ്ങനെ എങ്ങനെ
ചെവി കേൾക്കത്തില്ലേ
കാടിയെ മൂടിയും...അയ്യോ സ്ട്രോ ഇട്ടു കുടിച്ചാ ??


ഹേയ് മച്ചാനേ മച്ചാനേ നാമാരൊക്കെയെന്തൊക്കെ മച്ചാനേ
ആയിരം ജാതികൾ ആയിരം ചേരികൾ
അമ്പതിനായിരം നീയും ഞാനും
മച്ചാനേ മച്ചാനേ നാമെങ്ങോട്ടോടണു മച്ചാനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ


നാത്തൂനേ നാത്തൂനേ നാമെന്തു കളഞ്ഞിന്നു നാത്തൂനേ
ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺ തരി
നാട്ടുമാവിൻ ചുന നാട്ടുമണം
എന്ത് ചുന...
കോട്ടയത്ത് ചൊന കണ്ണൂരു ചെന
നാത്തൂനേ നാത്തൂനേ നാമോടിയടുക്കണതെങ്ങോട്ട്
വെള്ള തൊലിയുള്ള പുള്ളിയുടുപ്പിട്ട
കങ്കാണി മാളക്കുടുകിലേക്ക്
മച്ചാനേ മച്ചാനേ നാമെങ്ങോട്ടോടണു മച്ചാനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ

കങ്കാണി മാളക്കുടുക്കിലിന്നെന്തൊക്കെ
കാത്തിരിപ്പുണ്ടെന്റെ മച്ചാനേ
കുപ്പിയിൽ വെള്ളത്തിനഞ്ചു കാശ്‌
ജീവവായു പൊതിഞ്ഞതിനെട്ടു കാശ്‌
ഊം അപ്പോ 10 കാശു കിട്ടും അല്ലേ ?
ഉം ചെലപ്പോ കിട്ടുമാരിക്കും

കാണം വിറ്റാലെന്ത് നാണം വിറ്റാലെന്തിനോണം
വിറ്റാലെന്തു മച്ചാനേ
ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ
ഞാനോടട്ടെ നാത്തൂനേ
ഞാനോടട്ടെന്റെ മച്ചാനേ
നിന്റെ പോഴവും വേഴവും പിന്നെപ്പിന്നെ

നാത്തൂനേ...അയ്യോ പോവല്ലേ മച്ചാനേ..
നാത്തൂനേ ഞാനും വരാം
നാത്തൂനേ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാവിന്‍ ചോട്ടിലെ മണമുള്ള
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജി ശ്രീകുമാർ
പ്രണയനിലാവിന്റെ
ആലാപനം : കെ കെ നിഷാദ്‌, പ്രീതി വാരിയര്‍   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജി ശ്രീകുമാർ
പാടാൻ നിനക്കൊരു (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജി ശ്രീകുമാർ
മാവിൻ ചോട്ടിലെ മണമുള്ള
ആലാപനം : ശ്വേത മോഹന്‍   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജി ശ്രീകുമാർ
ഒരു കണ്ടന്‍ പൂച്ച വരുന്നേ
ആലാപനം : വിധു പ്രതാപ്‌   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജി ശ്രീകുമാർ
പാടാൻ നിനക്കൊരു
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജി ശ്രീകുമാർ