View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിന്നെ എന്നോടൊന്നും (D) ...

ചിത്രംശിക്കാര്‍ (2010)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, ലതാ കൃഷ്ണ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Pinne ennodonnum parayaathe
pakalppakshi swayam parannengo poy
kadalaazhangalil oru thoovalumaay
akale nilpoo jalamaunam
(pinne ennodonnum..)

Thiri thaazhum sandhya sooryan
nizhal manjil neengum pole
oru paavam poomottaay nee chernnurangoo
karayaathen kanneermuthe
kanniraye kandotte nin
kavilathe ammachimizhil paalmadhuram
naathumpil naadam pole
naakkilamel annam pole
ninakkennumen punyam vilampi vaykkam
ninne nilaavu kondu neeraattaam
(pinne ennodonnum..)

Mudi maadikkettan polum
ariyaatha kaalam ninne
oru kodi snehathaal njan umma vechu
veyilaal nee vaadum neram
thanalaay njan ninnu chaare
erivenal kaattil ninnum kaathu vechu
mozhiyariyaa makkal veruthe
valarendennadyam thonni
valarnaalumennum neeyen kurunnu thanne
ninne kinaavu kondu thaaraattaam
(pinne ennodonnum..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളിൽ ഒരു തൂവലുമായ്
അകലെ നില്പൂ ജലമൗനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...

തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ
കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം
നാത്തുമ്പിൽ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വയ്ക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.
(പിന്നെ..)

മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ
വെയിലാൽ നീ വാടും നേരം തണലായ് ഞാൽ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നെ
നിന്നെ കിനാവു കൊണ്ട് താരാട്ടാം
(പിന്നെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശെമ്പകമേ
ആലാപനം : ശങ്കര്‍ മഹാദേവന്‍, മാലതി ലക്ഷ്മണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പിന്നെ എന്നോടൊന്നും (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പട നയിച്ചു
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പ്രതിഘടിൻസു
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ഭുവനചന്ദ്രൻ   |   സംഗീതം : എം ജയചന്ദ്രന്‍
എന്തെടി എന്തെടി
ആലാപനം : കെ എസ്‌ ചിത്ര, സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍