Analakkannaai ...
Movie | Avan (2010) |
Movie Director | Nandakumar Kavil |
Lyrics | OS Unnikrishnan |
Music | Rajamani |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Analakkannaai theliyum dukham kariniram aruliya jeevitha vazhiyil alayunnamme...thudarunnu nee kadinatha perukiya thaandava nadanam unaruka mridupada madhuritha swarasudhayaay thazhukuka shruthilaya kalarava rasamozhiyaay nee hridayam nirayum naadam snehamazhayaay choriyoo devee... Raamizhippakshi moolum eenathil chernnurangunnuvo paattupaadi thalarnna kuyilin nertha vingalukal aathma nombarangal thenmozhi chinthu cherumolathil keliyaadunnuvo kaattu chilla punarnna kaattil sneha saanthwanangal aardra marmmarangal SaRiGaMa PaDhaNiSa Saa...Saa... DhaNiSaRi SaNiDhaPa SaNiDhaPaMaGaRiSa SaRiSaNi DhaNiSaa NiDhaMaGaRi SaRiGaMaPaa RiGaMaPaDhaa MaDhaNiRiSaa Aa.... irulilengo vediyukayaano pulari pulkum nalinangale shayanageham thirayukayaano mridula manjula mohangale ninavil amrithadhaarayaay nee choriyum anagha devagaanam pakarum amalamathiyilooden gamanam iniyum ekidaavoo asulabha sukhalaya shubhada sangeethame unaroo raamizhippakshi moolum eenathil chernnurangunnuvo paattupaadi thalarnna kuyilin nertha vingalukal aathma nombarangal kadanasooryan thedukayaano karalile snehaardra jaladangale uragavegam perukayaano thuraga youvana swapnangale kanalil eriyumee enikkaay udayaminiyum ekidaavoo kadanabharitha charithamellaam ivide udaludanjidaavoo amaruka rasanayil anupama nirjhariyaay... ennum | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അനലക്കണ്ണായ് തെളിയും ദുഃഖം കരിനിറമരുളിയ ജീവിത വഴിയില്‍ അലയുന്നമ്മേ തുടരുന്നു നീ കഠിനത പെരുകിയ താണ്ഡവ നടനം ഉണരുക മൃദുപദ മധുരിത സ്വരസുധയായു് തഴുകുക ശ്രുതിലയ കളരവരസമൊഴിയായ് നീ ഹൃദയം നിറയും നാദം സ്നേഹമഴയായ് ചൊരിയൂ ദേവി രാമിഴിപ്പക്ഷി മൂളുമീണത്തില് ചേര്ന്നുറങ്ങുന്നുവോ പാട്ടുപാടിത്തളര്ന്ന കുയിലിന് നേര്‍ത്ത വിങ്ങലുകള്‍ ആത്മ നൊമ്പരങ്ങള്‍ തേന്മൊഴിച്ചിന്തു ചേരുമോളത്തില് കേളിയാടുന്നുവോ കാട്ടുചില്ല പുണര്‍ന്ന കാറ്റില്‍ സ്നേഹസാന്ത്വനങ്ങള്‍ ആര്‍ദ്ര മര്‍മ്മരങ്ങള്‍ സരിഗമ പധനിസ സാ.. സാ.. ധനിസരി സനിധപ സനിധപ മഗരിസ സരിസനി ധനിസാ നിധമഗരി സരിഗമപാ രിഗമപധാ മധനിരിസാ ആ.... ഇരുളിലെങ്ങോ വെടിയുകയാണോ പുലരി പുല്കും നളിനങ്ങളേ ശയനഗേഹം തിരയുകയാണോ മൃദുലമഞ്ജുള മോഹങ്ങളേ നിനവില്‍ അമൃതധാരയായു് നീ ചൊരിയും അനഘദേവഗാനം പകരുമമലമതിയിലൂടെന് ഗമനമിനിയുമേകിടാവൂ അസുലഭ സുഖലയ ശുഭദസംഗീതമേ ഉണരൂ രാമിഴിപ്പക്ഷി മൂളുമീണത്തില് ചേര്ന്നുറങ്ങുന്നുവോ പാട്ടു പാടി തളര്‍ന്ന കുയിലിന് നേര്‍ത്ത വിങ്ങലുകള്‍ ആത്മ നൊമ്പരങ്ങള്‍ കദനസൂര്യന് തേടുകയാണോ കരളിലെ സ്നേഹാര്ദ്രജലദങ്ങളേ ഉരഗവേഗം പേറുകയാണോ തുരഗയൗവ്വന സ്വപ്നങ്ങളേ കനലിലെരിയുമീ എനിയ്ക്കായു് ഉദയമിനിയുമേകിടാവൂ കദനഭരിത ചരിതമെല്ലാം ഇവിടെ ഉടലുടഞ്ഞിടാവൂ അമരുക രസനയില്‍ അനുപമ നിര്ജ്ജരിയായു് എന്നും |
Other Songs in this movie
- Thozhaa En Thozhaa
- Singer : Vijay Yesudas | Lyrics : OS Unnikrishnan | Music : Anil Gopalan
- Maayaathe Nilppu
- Singer : Shankar Mahadevan | Lyrics : OS Unnikrishnan | Music : Anil Gopalan
- Shadamgurapura
- Singer : MG Sreekumar, Sudarsan | Lyrics : OS Unnikrishnan | Music : Anil Gopalan
- Agnijwaalayaay
- Singer : Suresh Vasudev, Vivekanandan | Lyrics : OS Unnikrishnan | Music : Anil Gopalan
- Oru Kunjukaattin
- Singer : Vijay Yesudas | Lyrics : OS Unnikrishnan | Music : Vijay Yesudas
- Poy Maranjo
- Singer : Ramesh Narayan | Lyrics : OS Unnikrishnan | Music : Ramesh Narayan
- Vazhiyorathenno
- Singer : Shweta Mohan, Vivekanandan | Lyrics : OS Unnikrishnan | Music : Anil Gopalan
- Vazhiyorathenno
- Singer : Athira, Vishnu Krishnan | Lyrics : OS Unnikrishnan | Music : Anil Gopalan