View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേനിക്കപ്പുറം ...

ചിത്രംകാര്യസ്ഥന്‍ (2010)
ചലച്ചിത്ര സംവിധാനംതോംസൺ
ഗാനരചനകൈതപ്രം
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഅഫ്‌സല്‍

വരികള്‍

Lyrics submitted by: Sandhya Prakash

Thenikkappuram thenkashikkappuram thennalikkippurathu
naadenikkundedee naattaarumundedee naadodippainkilye
nada nada kaale vegam nada kaale
neram mayangiya neramalle onnu nere nada nadakku
(Thenikkippuram...)

Pandathe kannikal thattiyilakkaam kootti vilakkam veendum
snehathin vithu vithaykkam puthari paadathu
annathekkalathe koottukudumbam naattukudumbam veendum
naadinte nanmakkaditharayaakenam naalekku
ellamellam ini nallathinaakum kiliye
inee paadathe nelkkanavokkeyum naalathe naampukalaakum(2)
thanthanam thanthanam thaanaathanaane thaanaathananthanam thaane
(Thenikkippuram...)

Vettonnu vettinu thundam randu
thundam rande randu
nere vaa nere varunnorkku nallavanaane njaan
koottathil koodeettu koottam thetti
koodum maarippoyaal
kottaaram vattam chutti kodunkaattaakum njaan
ellaamellaam ini nallathinaakum kiliye
innu vithachoru nanmanippaadam nammudethalle naale (2)
thanthanam thanthanam thaanaathanaane thaanaathananthanam thaane
(Thenikkippuram...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേനിയ്ക്കപ്പുറം തെങ്കാശിക്കപ്പുറം തെന്നാലിക്കിപ്പുറത്ത്
നാടെനിക്കുണ്ടെടീ നാട്ടാരുമുണ്ടെടീ നാടോടിപ്പൈങ്കിളിയേ
നട നട കാളേ വേഗം നട കാളേ
നേരം മയങ്ങിയ നേരമല്ലേ ഒന്നു നേരെ നട നടക്ക്
(തേനിക്കപ്പുറം..)

പണ്ടത്തെ കണ്ണികൾ തട്ടിയിളക്കാം കൂട്ടി വിളക്കാം വീണ്ടും
സ്നേഹത്തിൻ വിത്തു വിതയ്ക്കാം പുത്തരി പാടത്ത്
അന്നത്തെക്കാലത്തെ കൂട്ടുകുടുംബം നാട്ടുകുടുംബം വീണ്ടും
നാടിന്റെ നന്മക്കടിത്തറയാകേണം നാളേയ്ക്ക്
എല്ലാമെല്ലാം ഇനി നല്ലതിനാകും കിളിയേ
ഇന്നീ പാടത്തെ നെൽക്കനവൊക്കെയും നാളത്തെ നാമ്പുകളാകും (2)
തന്തനം തന്തനം താനാതനാനെ താനാതനന്തനം താനേ
(തേനിക്കപ്പുറം..)

വെട്ടൊന്നു വെട്ടിനു തുണ്ടം രണ്ട്
തുണ്ടം രണ്ടേ രണ്ട്
നേരെ വാ നേരെ വരുന്നോർക്ക് നല്ലവനാണേ ഞാൻ
കൂട്ടത്തിൽ കൂടീട്ട് കൂട്ടം തെറ്റീ
കൂടും മാറിപ്പോയാൽ
കൊട്ടാരം വട്ടം ചുറ്റി കൊടുങ്കാറ്റാകും ഞാൻ’
എല്ലാമെല്ലാം ഇനി നല്ലതിനാകും കിളിയേ
ഇന്നു വിതച്ചൊരു നന്മണിപ്പാടം നമുടേതല്ലേ നാളേ (2)
തന്തനം തന്തനം താനാതനാനെ താനാതനന്തനം താനേ
(തേനിക്കപ്പുറം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗളങ്ങള്‍
ആലാപനം : കോറസ്‌, ബെന്നി ദയാല്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മലയാളിപ്പെണ്ണേ
ആലാപനം : ഡെൽസി നൈനാൻ, സുബിൻ ഇഗ്നേഷ്യസ്   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഓണവില്ലിൻ
ആലാപനം : മധു ബാലകൃഷ്ണന്‍, പ്രീത കണ്ണൻ, തുളസി യതീന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നീയിന്നെന്നെ മറന്നോ (യുഗ്മ)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ജോര്‍ജ്ജ്‌ പീറ്റര്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നീയിന്നെന്നെ മറന്നോ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്