View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയാം തണലിനു ...

ചിത്രംകോക്ക്ടെയില്‍ (2010)
ചലച്ചിത്ര സംവിധാനംഅരുണ്‍കുമാര്‍ അരവിന്ദ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംരതീഷ് വേഗ
ആലാപനംവിജയ്‌ യേശുദാസ്‌, തുളസി യതീന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

(M) Neeyaam thanalinu thaazhe njaanini aliyaam kanavukalaal
nin snehamazhayude chottil njaanini nanayaam ninavukalaal
kankalaal manassin mozhikal swanthamaakki nammal
neela jaalakam nee thuranna neram ..
pakaraam hridayamadhuram pranayaardramaay

(F) neeyaam thanalinu thaazhe njaanini aliyaam kanavukalaal
nin snehamazhayude chottil njaanini nanayaam ninavukalaal

(M) Kaattu paadum aabheriraagam modamaay thalodiyo
nertha sandhyaameghangal ninte
nerukayil chaarthee sindooram
(F) niramolum nenchil oru thudithaalam thanchum neram
thaarum poovum theduvathaaro thaarathirumizhiyo
(M) ennalum naamonnay kaanum ponmaanam
chaarathanneram koottayi kaanum nin chiriyum....
(Neeyaam thanalinu..)

(F) Koottu thedum thoovaanatheeram meettidunnazhakaam swanam
(M) sharathkaala vaanam chaarthee vannu
nertha manjin ven chaaram
(F) kanivoorum mannil oru thiri naalam kaithirinaalam
njaanum neeyum cherum neram niraputharinaalaay
Ennaalum naamonnaayppadavukalerumbol
dhoore thelivaanam nerunnu nanmmakaloliyaale..
(Neeyaam thanalinu..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ
കൺകളാൽ മനസ്സിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ
നീല ജാലകം നീ തുറന്ന നേരം
പകരാം ഹൃദയമധുരം പ്രണയാർദ്രമായ്..

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ

കാറ്റു പാടും ആഭേരിരാഗം മോദമായ് തലോടിയോ
നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ
നെറുകയിൽ ചാർത്തീ സിന്ദൂരം
നിറമോലും നെഞ്ചിൽ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ
എന്നാളും നാമൊന്നായ്ക്കാണും പൊൻ‌മാനം ചാര-
ത്തന്നേരം കൂട്ടായിക്കാണും നിൻ‌ചിരിയും
(..നീയാം തണലിനു..)

കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാർത്തീ വന്നു
നേർത്തമഞ്ഞിൻ വെൺചാരം
കനിവൂറും മണ്ണിൽ ഒരു തിരി നാളം കൈത്തിരിനാളം
ഞാനും നീയും ചേരുന്നേരം നിറപുത്തരിനാളായ്
എന്നാളും നാമൊന്നായ്പ്പടവുകളേറുമ്പോൾ
ദൂരേ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ..
(നീയാം തണലിനു..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയാതാരോ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
നീയാം തണലിനു (M)
ആലാപനം : രാഹുല്‍ നമ്പ്യാര്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : രതീഷ് വേഗ
വെണ്ണിലാവിനുമിവിടെ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌