View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാനനത്തിലേ ...

ചിത്രംഗുല്‍മോഹര്‍ (2008)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaananathile jwaalakal pol
malarvaaka pookkumee thaazhvarayil -2
aareyorthu nin snehamaanasam
raagalolamam thamburuvaay
bhaavageethithan maadhuriyay

pokkuveyilile kanal veena veedhiyil
poymaranju nee oru saandhyathaara pol
maaripeythu poy, chudu venal vannu poy
shaarathendu poy, malarmaasamethra poy
ninteyormmakal pon thidambu pol
nenjiletti njaan
nondu paadi njaan...

vaaka pookkumee thaazhvarayil
malar thaalamenthumee thaazhvarayil

kaanmathennini kamaneeyamaa mukham,
kelpathennini priyamerumaa swaram
kaathirunnu njaan oru nokku pinneyum,
kaanuvaanini pranayaardramaa smitham
kalpashaakhithan kaikkudannayil
rakthapushpamaay
nee chirikkayo....
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കാനനത്തിലെ ജ്വാലകള്‍പോല്‍
മലര്‍വാക പൂക്കുമീ താഴ്വരയില്‍
ആരെയോര്‍ത്തു നിന്‍ സ്നേഹമാനസം
രാഗലോലമാം തംബുരുവായ്
ഭാവഗീതിതന്‍ മാധുരിയായ്

പോക്കുവെയിലിലെ കനല്‍ വീണ വീഥിയില്‍
പോയ്‌മറഞ്ഞു നീ ഒരു സാന്ധ്യതാരപോല്‍
മാരിപെയ്തു‌പോയ്, ചുടുവേനല്‍ വന്നുപോയ്
ശാരദേന്ദുപോയ്, മലര്‍മാസമെത്രപോയ്
നിന്റെയോര്‍മ്മകള്‍ പൊന്‍‌തിടമ്പുപോല്‍
നെഞ്ചിലേറ്റി ഞാന്‍, നൊന്തുപാടി ഞാന്‍
വാക പൂക്കുമീ താഴ്വരയില്‍
മലര്‍ത്താലമേന്തുമീ താഴ്വരയില്‍

കാണ്മതെന്നിനി കമനീയമാ മുഖം
കേള്‍പ്പതെന്നിനി പ്രിയമേറുമാ സ്വരം
കാത്തിരുന്നു ഞാന്‍ ഒരുനോക്കു പിന്നെയും
കാണുവാനിനി പ്രണയാര്‍ദ്രമാ സ്മിതം
കല്പശാഖിതന്‍ കൈക്കുടന്നയില്‍
രക്തപുഷ്പമായ് നീ ചിരിക്കയോ
(കാനനത്തിലെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാനനത്തിലേ
ആലാപനം : പ്രമീള   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
കാണും കണ്ണിനു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
ഒരു നാള്‍ ശുഭരാത്രി
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
താഴെ പാടം കൊയ്യാന്‍ വന്ന
ആലാപനം : ജോണ്‍സണ്‍, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍