View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓമല്‍പൂങ്കുയിലേ ...

ചിത്രംറോജ (1992)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Added by vichnunt@gmail.com on December 7, 2011

 ഓമല്‍ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ ..

കണ്ണീരില്‍ നീ കണ്ണിണയില്‍ നീയെ
നിന്‍ നാമ മാത്രം എന്‍ ജീവ സ്പന്ദം
എന്നാലിനി ഒന്നാകുമോ ചൊല്ല് നീ

ല ലലലാ ലാലാ ലാലലാ

തെന്നല്‍ വന്നു പുല്കിയാല്‍ പീലി വിരിയും ആ മുഖം
വര്‍ണരാജി പൂവില്‍ നിന്‍ സ്വര്‍ണ മേനി ഓര്‍മ്മയായ്
ഗിള്ളിയാരിന്‍ പാട്ടില്‍ നിന്‍ കൊഞ്ചും മൊഴി ഓര്‍മ്മയായ്
മോഹഭംഗം എന്നില്‍ ഇന്ന് മേഘദൂതിന്‍ ഓര്‍മ്മയായ്
വീണ വീണുടഞ്ഞാല്‍ നാദമില്ല പെണ്ണെ
നീയില്ലെങ്കില്‍ എന്‍റെ ജീവനില്ല പൊന്നെ
എന്നാലിനി ഒന്നാകുമോ ചൊല്ല് നീ
( ഓമല്‍ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ ..

കണ്ണീരില്‍ നീ കണ്ണിണയില്‍ നീയെ
നിന്‍ നാമ മാത്രം എന്‍ ജീവ സ്പന്ദം
എന്നാലിനി ഒന്നാകുമോ ചൊല്ല് നീ )

വീശും ഈറന്‍ കാറ്റിലും വേനലിന്റെ താപമോ
പാല്‍ ചൊരിഞ്ഞ ചന്ദ്രികേ തോഴി ഇല്ല മാഞ്ഞു പോയ്‌
പൂമരമേ കേഴ് നീ കൂന്തല്‍ ഇല്ല ചൂടുവാന്‍
ഏഴു വര്‍ണ ചന്ദമേ ബിന്ദുവായലിഞ്ഞു പോയ്‌
ദേവിയില്ല കോവിലില്‍ പൂജ എന്തിനായിനി
വേദനിക്കും ഓര്‍മയില്‍ ഞാന്‍ എരിഞ്ഞു തീരുമോ
എന്നാലിനി ഒന്നാകുമോ ചൊല്ല് നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭാരതമെന്‍ ജീവിതസ്പന്ദനം
ആലാപനം : ജി വേണുഗോപാല്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ചെല്ല ചെല്ല ആശ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ഒരു മന്ദസ്മിതം
ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
തങ്കമണി തങ്കമണി
ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍