View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ ജീവനേ (ആണ്‍) ...

ചിത്രംദേവദൂതന്‍ (2000)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran@yahoo.co.in on January 24, 2010

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായി കേഴുന്നു ഞാന്‍ (2) പൊഴിയുന്നു മിഴിനീര്‍പ്പൂക്കള്‍
എന്‍ ജീവനേ ഓ..... എങ്ങാണു നീ ആ......


തിരയറിയില്ല കരയറിയില്ല അലകടലിന്‍റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍
വിരഹത്തിന്‍ കണ്ണീര്‍ക്കടലില്‍ താഴും മുമ്പേ
കദനത്തിന്‍ കനലില്‍ വീഴുംമുമ്പേ നീ
ഏകാന്തമെന്‍ നിമിഷങ്ങളേ തഴുകാന്‍ വരില്ലേ വീണ്ടും
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും


മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
ഒരു തീരാദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാന്‍
ആ.............

// എന്‍ ജീവനേ..........//

----------------------------------

Added by Susie on May 5, 2010
en jeevane engaanu nee iniyennu kaanum veendum.....

en jeevane engaanu nee iniyennu kaanum veendum
vezhaambalaay kezhunnu njaan (2)
pozhiyunnu mizhineerppookkal
en jeevane O... engaanu nee Aa...

thirayariyilla karayariyilla alakadalinte nombarangal
mazhayariyilla veyilariyilla alayunna kaattin alamurakal
virahathin kanneerkkadalil thaazhum mumbe
kadanathin kadalil veezhum mumbe nee
ekaanthamen nimishangale thazhukaan varille veendum
(en jeevane)

mizhi nirayunnu mozhiyidarunnu ariyaathozhukee vedanakal
nilayariyaathe idamariyaathe thedukayaanen vyaamoham
oru theeraaswapnam maathram thengi nenchil
oru theeraadaaham maathram vingunnu
iniyennu ne ithile varum oru sneharaagam paadaan
Aa...
(en jeevane)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരളേ നിന്‍ കൈ
ആലാപനം : കെ ജെ യേശുദാസ്, പ്രീത കണ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
എന്തരോ മഹാനു
ആലാപനം : വി ദേവാനന്ദ്‌, വൈക്കം ജയചന്ദ്രൻ , പാലക്കാട് രാമപ്രസാദ്‌   |   രചന : ത്യാഗരാജ   |   സംഗീതം : വിദ്യാസാഗര്‍
എന്‍ ജീവനേ
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
പൂവെ പൂവെ പാലപ്പൂവെ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
മത്താപ്പൂത്തിരി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍