View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആത്മാവിന്‍ പുസ്തക താളില്‍ [F] ...

ചിത്രംമഴയെത്തും മുൻപേ (1995)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010
ആത്മാവിന്‍ പുസ്‌തകത്താളില്‍
ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍
വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും
ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന്‍ ..)

കഥയറിയാതിന്നു സൂര്യന്‍
സ്വര്‍‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
(ആത്മാവിന്‍ ..)

നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം
(ആത്മാവിന്‍ ..)

----------------------------------

Added by devi pillai on January 9, 2011

aathmaavin pusthakathaalil
orumayilppeeli pidanju
vaalittezhuthiya raavin
vaalkkannaadiyudanju
vaarmukilum sandhyaambaravum
irulil poymaranju
kanneer kaivazhiyil ormmakal idariveenu

kadhayariyaathinnu sooryan
swannathaamaraye kaivedinju
ariyaathe aarumariyaathe
chirithookum thaarakalariyaathe
ambiliyariyaathe ilamthennalariyaathe
yaaminiyil devan mayangi

nandanavaniyile gaayakan
chaithraveenaye kaattilerinju
vidaparayum kaananakanyakale
angakale ningal kettuvo
maanasathanthrikalil vithumbunna pallaviyil
alathallum virahagaanam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിനു വേറൊരു സൂര്യോദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
എന്തിനു വേറൊരു സൂര്യോദയം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ചിച്ചാ ചിച്ചാ.. എന്നിട്ടും നീ പാടീല്ലല്ലോ
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
മനസ്സു പൊലെ
ആലാപനം : മനോ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ആനന്ദ്
ലേഡീസ്‌ കോളേജില്‍ ക്യാമ്പസ്‌ ലവ്‌
ആലാപനം : എം ജി ശ്രീകുമാർ, മമ്മൂട്ടി, അനുപമ, മാൽഗുഡി ശുഭ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ആനന്ദ്
ആത്മാവിന്‍ പുസ്തക താളില്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
സ്വര്‍ണ്ണപ്പക്ഷി സ്വര്‍ണ്ണപ്പക്ഷി
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍