View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്ണും പൊന്നായ് ...

ചിത്രംബോംബേ മിഠായി (2010)
ചലച്ചിത്ര സംവിധാനംഉമ്മര്‍ കരിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംചന്ദ്രന്‍ വെയറ്റുമ്മല്‍
ആലാപനംമിധു വിന്‍സന്റ്, വിധു പ്രതാപ്‌, രവിശങ്കര്‍, ഗീതാ ജിത്

വരികള്‍

Mannum ponnaay maattaan varamundo?
vazhiyundo ? tharamundo? vidhiyundo?
ennum kunnum vaazhaan varamundo?
vazhiyundo ? tharamundo? vidhiyundo?
mannum ponnaay maattaan..
ennum kunnum vaazhaan
vinnil paarippongaan priyare....
vinnil paarippongaan priyare....

mannum ponnaay maattaan..
ennum kunnum vaazhaan
vinnil paarippongaan priyare...
vinnil paarippongaan priyare..

theeraathe kumiyanam choraathe nirayanam
maaloru kaikooppi vaaztheedanam
theeraathe kumiyanam choraathe nirayanam
maaloru kaikooppi vaaztheedanam
kaiyyonnu nanayaathe neymeenum poomeenum
kunnolam koyyenamennennume
ellonnum muriyaathe pallellaam murivolam
ponnonamunnenam ennennume
adimudi puthumakalaniyanam
adipoli ninavukalunaranam
adimudi puthumakalaniyanam
adipoli ninavukalunaranam
kilimozhi manikal than mriduravam
dinavum asulabha sukhakara rathirasam..
kilimozhi manikal than mriduravam
dinavum asulabha sukhakara rathirasam

aa...aa... aa...aa... aa...aa...
innee kalyaanappennolum punchiriyil
vinnin mandaarappoovinte then kanamo
poomana mozhukukayaano
paaloli nirayukayaano..
poomana mozhukukayaano
paaloli nirayukayaano..
aa...aa... aa...aa... aa...aa...
aa...aa... aa...aa... aa...aa...

chaari vannathum kaattil maayumo
koodi ninnathum perumazha choriyumo
chaari vannathum kaattil maayumo
koodi ninnathum perumazha choriyumo
kankettaano...kaiyyookkaano
jeevitham neridaan........
മണ്ണും പൊന്നായ് മാറ്റാന്‍ വരമുണ്ടോ?
വഴിയുണ്ടോ?തരമുണ്ടോ?വിധിയുണ്ടോ?
എന്നും കുന്നും വാഴാന്‍ വരമുണ്ടോ ?
വഴിയുണ്ടോ? തരമുണ്ടോ?വിധിയുണ്ടോ?
മണ്ണും പൊന്നായ് മാറ്റാന്‍
എന്നും കുന്നും വാഴാന്‍
വിണ്ണില്‍ പാറിപ്പൊങ്ങാന്‍ പ്രിയരേ....
വിണ്ണില്‍ പാറിപ്പൊങ്ങാന്‍ പ്രിയരേ..

മണ്ണും പൊന്നായ് മാറ്റാന്‍
എന്നും കുന്നും വാഴാന്‍
വിണ്ണില്‍ പാറിപ്പൊങ്ങാന്‍ പ്രിയരേ....
വിണ്ണില്‍ പാറിപ്പൊങ്ങാന്‍ പ്രിയരേ....

തീരാതെ കുമിയണം ചോരാതെ നിറയണം
മാളോരു കൈകൂപ്പി വാഴ്ത്തീടണം
തീരാതെ കുമിയണം ചോരാതെ നിറയണം
മാളോരു കൈകൂപ്പി വാഴ്ത്തീടണം
കൈയ്യൊന്നു നനയാതെ നെയ്മീനും പൂമീനും
കുന്നോളം കൊയ്യേണമെന്നെന്നുമേ
എല്ലൊന്നും മുറിയാതെ പല്ലെല്ലാം മുറിവോളം
പോന്നോണമുണ്ണേണം എന്നെന്നുമേ
അടിമുടി പുതുമകളണിയണം
അടിപൊളി നിനവുകളുണരണം
അടിമുടി പുതുമകളണിയണം
അടിപൊളി നിനവുകളുണരണം
കിളിമൊഴി മണികള്‍ തന്‍ മൃദുരവം
ദിനവും അസുലഭ സുഖകര രതിരസം..
കിളിമൊഴി മണികള്‍ തന്‍ മൃദുരവം
ദിനവും അസുലഭ സുഖകര രതിരസം..

ആ...ആ... ആ...ആ..... ആ...ആ...
ഇന്നീ കല്യാണപ്പെണ്ണോലും പുഞ്ചിരിയില്‍
വിണ്ണിന്‍ മന്ദാരപ്പൂവിന്റെ തേന്‍കണമോ
പൂമണമൊഴുകുകയാണോ..
പാലൊളി നിറയുകയാണോ..
പൂമണമൊഴുകുകയാണോ..
പാലൊളി നിറയുകയാണോ...
ആ...ആ......ആ...ആ......ആ...ആ....
ആ...ആ......ആ...ആ......ആ...ആ....

ചാറി വന്നതും കാറ്റില്‍ മായുമോ
കൂടി നിന്നതും പെരുമഴ ചൊരിയുമോ
ചാറി വന്നതും കാറ്റില്‍ മായുമോ
കൂടി നിന്നതും പെരുമഴ ചൊരിയുമോ
കണ്‍കെട്ടാണോ...കൈയ്യൂക്കാണോ..
ജീവിതം നേരിടാന്‍ ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മീര
ആലാപനം : ജി വേണുഗോപാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ചന്ദ്രന്‍ വെയറ്റുമ്മല്‍
ഹിമഗിരിതനയേ
ആലാപനം : കെ ജെ യേശുദാസ്, ജോസ് സാഗർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ചന്ദ്രന്‍ വെയറ്റുമ്മല്‍
മീര തൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ചന്ദ്രന്‍ വെയറ്റുമ്മല്‍
കൊച്ചു കുട്ട്യോളേ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : മുകേഷ് ലാല്‍   |   സംഗീതം : ചന്ദ്രന്‍ വെയറ്റുമ്മല്‍