View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീർപ്പളുങ്കുമിഴി ...

ചിത്രംഓറഞ്ച് (2012)
ചലച്ചിത്ര സംവിധാനംബിജു വർക്കി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംമണികാന്ത് കദ്രി
ആലാപനംവിനീത്‌ ശ്രീനിവാസന്‍, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Neerppalunkumizhi chimmi
mazha thornnaneramilamele
viral korthu ninnu vazhiyoram
nanayaathe nammalivide....
raavilaarumariyaathe...
chirakaarnnu vanna ninavalle
novumaathmadalamonnil
kurimaanamaavumo.....
padarumathigooda nanavaale
madagandhamaarnnu bhoomi
ilakiyathilaadiyurayaanaay
izhayunnithente sirakal.....
(neerppalunku...)

Paathiraavitharulumee
mazhayude mridupada thaalam
dooreyaa thadashilayil
vannidariya kadalalayaay
pin nilaavinalayumaay
pinayumoranupama raavil
orithal thiriyumaayini
priya thaarame porumo....
njodiyilathilolamuravaayi
oru sweda bindu ninnil
viralumariyaatheyizha paaki
oru jeevathaalamuyiril.....
(neerppalunku...)

Shaakhiyil padarumee
lathayude navamoru maunam
moodumaa thalirilakal
vannazhakithu pothiyukayaay...
nin nizhal thanalil njaan
nirayumorudalalavaakaam....
veridaatheyanuyaathrayaay
pala janmavum porumo....
sarassiloragaadha layamaayi
kulirolamonnunarnnu...
iruhridayameka gathiyaay
athilinnu mandamozhukee.....

(Neerppalunku...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീര്‍പ്പളുങ്കു മിഴിചിമ്മി
മഴ തോര്‍ന്ന നേരമിലമേലേ-
വിരല്‍ കോര്‍ത്തു നിന്നു വഴിയോരം
നനയാതെ നമ്മളിവിടെ....
രാവിലാരുമറിയാതെ...
ചിറകാര്‍ന്നു വന്ന നിനവല്ലേ
നോവുമാത്മദലമൊന്നില്‍
കുറിമാനമാവുമോ......
പടരുമതിഗൂഢനനവാലേ
മദഗന്ധമാര്‍ന്നു ഭൂമി
ഇളകിയതിലാടിയുറയാനായ്
ഇഴയുന്നിതെന്റെ സിരകള്‍
(നീര്‍പ്പളുങ്കു...)

പാതിരാവിതരുളുമീ
മഴയുടെ മൃദുപദതാളം
ദൂരെയാ തടശിലയില്‍
വന്നിടറിയ കടലലയായ്
പിന്‍നിലാവിനലയുമായ്‌
പിണയുമൊരനുപമ രാവില്‍
ഓരിതൾ തിരിയുമായിനി
പ്രിയ താരമേ പോരുമോ
ഞൊടിയിലതിലോലമുറവായി
ഒരു സ്വേദബിന്ദു നിന്നില്‍
വിരലുമറിയാതെയിഴപാകി
ഒരു ജീവതാളമുയിരില്‍
(നീര്‍പ്പളുങ്കു...)

ശാഖിയില്‍ പടരുമീ
ലതയുടെ നവമൊരു മൌനം
മൂടുമാതളിരിലകള്‍
വന്നഴകിതു പൊതിയുകയായ്...
നിന്‍ നിഴല്‍ തണലില്‍ ഞാന്‍
നിറയുമൊരുടലളവാകാം....
വേറിടാതെയനുയാത്രയായ്
പല ജന്മവും പോരുമോ....
സരസ്സിലൊരഗാധ ലയമായി
കുളിരോളമൊന്നുണര്‍ന്നു...
ഇരുഹൃദയമേകഗതിയായി
അതിലിന്നു മന്ദമൊഴുകീ.....

(നീര്‍പ്പളുങ്കു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിങ്കൾ തോളത്തോ
ആലാപനം : കാര്‍ത്തിക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മണികാന്ത് കദ്രി
ഒരു റോസാപ്പൂവിൻ
ആലാപനം : ബെന്നി ദയാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മണികാന്ത് കദ്രി
വാനം തന്ന
ആലാപനം : സിസിലി   |   രചന : സി ആര്‍ മേനോന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
കണ്ണിമുന്നാലേ
ആലാപനം : മാണിക്യ വിനായകം, സൂര്യമുഖി   |   രചന : മുത്തമിഴ്   |   സംഗീതം : മണികാന്ത് കദ്രി