View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓംകാരം ഹരിമുരളി ...

ചിത്രംനിന്നിഷ്ടം എന്നിഷ്ടം II (2011)
ചലച്ചിത്ര സംവിധാനംആലപ്പി അഷ്റഫ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംസി വി രഞ്ജിത്ത്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Omkaaram harimuraliyiloli thookum
Oru kuri vaalmeekam vanavedane kaviyaakki dhyaanam
shyaamameghangal doothu pokunna kaalidaasante naattil
soorya thejassu thaalamuzhiyunnoraarsha laavanya bhoovil shubhakaram
(Omkaaram....)

Minnum chaarutha vaarmizhiyekum
varnnappeeliyil jyothikal theliyum
Swapnam pookkumaananda nilayam
Punyam kaaykkum naadinte thirakalil
(Omkaaram....)

Sukumaara kalakal than layasamgamam
Rithubhamgi thoduvikkum harichandanam
Oru poovinnoru kodi vasantholsavam
Aripraavinnabhayathin ina santhwanam
paarijaathangal poothu nilkkunna somatheera pulinam
raagamidhunangal raathriyaadunna raasakeli nadanam
arangil muzhangi thudangum swarangal japikkum dhyaanam
(Omkaaram....)

Ithalittorithihaasa navabhaaratham
Ividaanu samskaara gurusaagaram
athikaala nerathe jalasaadhakam
Swararaagasudha thookum kalakoojanam
Preetharaagangal veena meettunna naadabrahma layanam
naadadhaarayaal njaanorukkumee aadyagaana madhuram
digantham muzhukke muzhangum prapancham namikkum geetham
(Omkaaram....)
ഓംകാരം ഹരിമുരളിയിലൊളി തൂകും
ഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനം
ശ്യാമമേഘങ്ങൾ ദൂതു പോകുന്ന കാളിദാസന്റെ നാട്ടിൽ
സൂര്യതേജസ്സു താലമുഴിയുന്നൊരാർഷലാവണ്യ ഭൂവിൽ ശുഭകരം
(ഓം കാരം......)

മിന്നും ചാരുത വാർമിഴിയേകും
വർണ്ണപ്പീലിയിൽ ജ്യോതികൾ തെളിയും
സ്വപ്നം പൂക്കുമാനന്ദ നിലയം
പുണ്യം കായ്ക്കും നാടിന്റെ തിരകളിൽ
(ഓം കാരം......)

സുകുമാര കലകൾ തൻ ലയസംഗമം
ഋതുഭംഗി തൊടുവിക്കും ഹരിചന്ദനം
ഒരു പൂവിന്നൊരു കോടി വസന്തോത്സവം
അരിപ്രാവിന്നഭയത്തിൻ ഇണസാന്ത്വനം
പാരിജാതങ്ങൾ പൂത്തു നിൽക്കുന്ന സോമതീര പുളിനം
രാഗമിഥുനങ്ങൾ രാത്രിയാടുന്ന രാസകേളി നടനം
അരങ്ങിൽ മുഴങ്ങി തുടങ്ങും സ്വരങ്ങൾ ജപിക്കും ധ്യാനം
(ഓം കാരം......)

ഇതളിട്ടൊരിതിഹാസ നവഭാരതം
ഇവിടാണു സംസ്കാര ഗുരുസാഗരം
അതികാല നേരത്തെ ജലസാധകം
സ്വരരാഗസുധ തൂകും കളകൂജനം
പ്രീതരാഗങ്ങൾ വീണ മീട്ടുന്ന നാദബ്രഹ്മ ലയനം
നാദധാരയാൽ ഞാനൊരുക്കുമീ ആദ്യഗാന മധുരം
ദിഗന്തം മുഴുക്കെ മുഴങ്ങും പ്രപഞ്ചം നമിക്കും ഗീതം
(ഓം കാരം......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരകാ‍ണാക്കടലേ
ആലാപനം : സുജാത മോഹന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സി വി രഞ്ജിത്ത്
ഇളം മഞ്ഞിൻ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സി വി രഞ്ജിത്ത്
തുമ്പപ്പൂ കാറ്റിൽ
ആലാപനം : എം ജി ശ്രീകുമാർ, സായനോര ഫിലിപ്പ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സി വി രഞ്ജിത്ത്